അവാർഡ് ജേതാവായ ഫോട്ടോഗ്രാഫർ രഘു റായിക്കൊപ്പം ചേർന്നാണ് പുതിയ സംരംഭം. കൂടാതെ നിരവധി പ്രമുഖരായ ഫോട്ടോഗ്രാഫർമാരും ക്ലാസിന്റെ ഭാഗമാകും.
വിവിധ തീമുകളായി തിരിച്ചായിരിക്കും ക്ലാസ്. വൈൽഡ് ലൈവ്, വിവാഹം, ഇന്റീരിയർ-ആർക്കിടെക്ചർ, സ്ട്രീറ്റ്, പോർട്രെയ്റ്റ്, ഫുഡ്, പെറ്റ് ഫോട്ടോഗ്രഫി എന്നിങ്ങനെ താത്പര്യമനുസരിച്ച് തീം തിരഞ്ഞെടുക്കാം.
BEST PERFORMING STORIES:ബംഗ്ലാദേശ് രാഷ്ട്രപിതാവിന്റെ കൊലപാതകം: പ്രതിയായ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; വധശിക്ഷ 45 വർഷങ്ങൾക്ക് ശേഷം [NEWS]COVID 19 | സൗദിയിൽ കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി [NEWS]മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19; സഹപ്രവർത്തകരെ ക്വാറന്റൈൻ ചെയ്തു [NEWS]
advertisement
ഫോട്ടോഗ്രഫിയിൽ പ്രാവീണ്യം നേടിയവരായിരിക്കും ക്ലാസുകൾ നടത്തുക. നിക്കോണിന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ ലൈവ് സ്ട്രീമിങ് ആയാകും ക്ലാസുകൾ.
ക്ലാസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിക്കോണിന്റെ ഔദ്യോഗിക പേജിൽ ലഭ്യമാണ്.