TRENDING:

മൂന്നാം വാർഷികം ഗംഭീരമാക്കി പബ്ജി മൊബൈൽ; പുതിയ അപ്ഡേറ്റും ഫീച്ചറുകളും എത്തി

Last Updated:

ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ രണ്ട് പ്ലാറ്റ്ഫോമുകളിലും പുതിയ അപ്ഡേറ്റുകൾ ലഭ്യമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നാം വർഷത്തോടടുക്കുമ്പോൾ പബ്ജി മൊബൈൽ എന്ത് പുതിയ ഫീച്ചറാണ് യൂസേഴ്സിനായി ലോഞ്ച് ചെയ്യുക എന്നറിയാൻ കാത്തിരിക്കുകയാണ് ടെക് ലോകം. സാങ്കേതിക രംഗത്ത് മുഴുവൻ മാറ്റങ്ങൾ സൃഷ്ടിക്കുന്ന മൊബൈൽ ഗെയിമിംഗ് ആയതുകൊണ്ടുതന്നെ വരാൻ പോകുന്ന ഫീച്ചറും അത്തരത്തിൽ ഉള്ളത് ആയിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടലുകൾ.
advertisement

ഗെയിം കളിക്കാർക്കായി കണ്ടന്റ് അപ്ഡേറ്റുകളാണ് ഈ പുതുവർഷത്തിൽ പബ്ജി ഒരുക്കിയിരിക്കുന്നത്. പുതിയ അപ്ഡേറ്റ് ഗെയിം വേർഷൻ 1.3 ആയിരിക്കും കളിക്കാർക്ക് മുമ്പിൽ എത്തുന്നത്. ഒപ്പം തന്നെ മറ്റ് ആകർഷകമായ ഫീച്ചറുകളും ഉണ്ടായിരിക്കും. പുതിയ ഫീച്ചറുകളിൽ വളരെ ആകർഷകമായ പല മാറ്റങ്ങളും കാണാൻ കഴിയും.

കളിക്കാരെ സംബന്ധിച്ച് ഈ മാറ്റങ്ങൾ വളരെ ആവേശകരമാണ്. പുതിയ വേർഷനും ഫീച്ചറുകളും വരുന്നതോടുകൂടി ഗെയിമിൽ എന്തെല്ലാം മാറ്റങ്ങളായിരിക്കും ഉണ്ടായിരിക്കുക എന്നറിയാനാണ് എല്ലാവരും പ്രത്യേകിച്ച് കെയിമിംഗ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

advertisement

ഇന്ന് മുതലാണ് ആഗോളതലത്തിൽ കളിക്കാർക്ക് അപ്ഡേറ്റുകൾ ലഭ്യമായിത്തുടങ്ങുക. ആൻഡ്രോയ്ഡ്, ഐഒഎസ് എന്നീ രണ്ട് പ്ലാറ്റ്ഫോമുകളിലും പുതിയ അപ്ഡേറ്റുകൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ മൊബൈൽ പ്ലാറ്റ്ഫോം ഏതാണെന്നോ നിങ്ങൾ താമസിക്കുന്ന പ്രദേശം ഏതാണെന്നോ ഈ അപ്ഡേറ്റ് ലഭ്യമാകുന്നതിന് ബാധകമല്ല. പുതിയ ഇനങ്ങളും ഗെയിം പ്ലേ മോഡുകളും നിങ്ങൾക്ക് ലഭ്യമാകും.

ഇത് ഗെയിമിന്റെ ഏറ്റവും വലിയ അപ്ഡേറ്റ് വേർഷൻ അല്ലെങ്കിലും പഴയതിനെ അപേക്ഷിച്ച് വളരെ വലുതാണെന്നു തന്നെ പറയാം. മാത്രമല്ല ഇതിന്റെ ഭാഗമായി നടക്കുന്ന ഇവന്റുകൾ ഒരിക്കലും നിങ്ങൾ മിസ്സാക്കരുത്. അത് പ്രധാനമായും സ്ഥിരമായി ഗെയിം കളിക്കുന്നവരെ ഫോക്കസ് ചെയ്തിട്ടായിരിക്കാം.

advertisement

Also Read-യുവാക്കൾ ജീൻസും പാവാടയും ധരിച്ച് പുറത്തിറങ്ങരുതെന്ന് ഉത്തർപ്രദേശ് പഞ്ചായത്ത്; ഉത്തരവ് ലംഘിച്ചാൽ സാമൂഹിക ബഹിഷ്കരണം

മാർച്ച് 21-നാണ് പബ്ജി മൊബൈൽ അതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. എന്നാൽ പുതിയ അപ്ഡേറ്റും ഫീച്ചറുകളും കളിക്കാർക്കായി നൽകാൻ ആ ദിവസം വരെ അധികൃതർ കാത്തിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഗെയിം പ്ലേയെർസുമായി അധികൃതർ അവരുടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്.

Also Read-അവിഹിത ബന്ധമെന്ന് സംശയം; കോടാലി കൊണ്ട് ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്

advertisement

ഇതിന് പുറമേ രസകരമായ സംഭവങ്ങൾ ഇനിയും സംഭവിച്ചേക്കാം. അപ്ഡേറ്റുകൾക്കും ഫീച്ചറുകൾക്കും പുറമേ മറ്റ് ഇവന്റുകളും മറ്റും നടക്കാനും സാധ്യതകൾ ഏറെയാണ്. കളികളിൽ മാത്രം ശ്രദ്ധ പുലർത്താതെ ചില നേരങ്ങളിൽ മൊത്തമായും ഒന്ന് കണ്ണോടിക്കേണ്ടത് അത്യാവശ്യമാണ്.

ആപ് അധികൃതർ അവരുടെ യൂസേഴ്സിനായി ഈ മൂന്നാം വർഷം പല സർപ്രൈസുകളും ഒരുക്കിയേക്കാം. ഇപ്പോൾ ലഭ്യമായ അപ്ഡേറ്റുകൾക്ക് പുറമേ, പുതിയ ചാപ്റ്റർ കൂട്ടിച്ചേർത്ത ഒരു മെട്രോ റോയൽ അപ്ഡേറ്റും ഉണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ ചാപ്റ്ററിന്റെ തലക്കെട്ട് 'അൺകവർ' എന്നാണ്. പ്രധാനമായും മൂന്ന് സ്കിൽ ഉപയോഗിച്ചാണ് നേട്ടം കൈവരിക്കേണ്ടത്. കളിക്കാർ അവരുടെ എതിരാളികളെ നിരന്തരം തിരഞ്ഞുകൊണ്ടേയിരിക്കുക. 13. അപ്ഡേറ്റിലാണ് മൂന്ന് പുതിയ സ്കിൽസ് ഉള്ളത്. അത് ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വിജയം കൈവരിക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
മൂന്നാം വാർഷികം ഗംഭീരമാക്കി പബ്ജി മൊബൈൽ; പുതിയ അപ്ഡേറ്റും ഫീച്ചറുകളും എത്തി
Open in App
Home
Video
Impact Shorts
Web Stories