അവിഹിത ബന്ധമെന്ന് സംശയം; കോടാലി കൊണ്ട് ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്
- Published by:Naseeba TC
- news18-malayalam
Last Updated:
മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് കോടാലി ഉപയോഗിച്ച് ഭാര്യയുടെ വലതു കാലും വലതു കൈയ്യും കോടാലി കൊണ്ട് വെട്ടുകയായിരുന്നു.
ഭോപ്പാൽ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിൽ ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്.
പ്രീതം സിങ് സിസോദിയ(32) എന്നയാളാണ് ഭാര്യയെ ആക്രമിച്ചത്. സംഗീത എന്നാണ് ഭാര്യയുടെ പേര്. ഇൻഡോറിലുള്ള ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു സംഗീത. ഭോപ്പാലിലെ ഹോഷങ്കാബാദ് സ്വദേശിയാണ് ഇയാൾ.
പ്രായപൂർത്തിയാകാത്ത മകനൊപ്പമായിരുന്നു പ്രീതം സിങ് താമസിച്ചിരുന്നത്. ഇൻഡോറിൽ ജോലിയുള്ള ഭാര്യ ആഴ്ച്ചയിലെ അവധി ദിവസങ്ങളിലാണ് വീട്ടിൽ എത്തിയിരുന്നത്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രീതം കോടാലി ഉപയോഗിച്ച് ഭാര്യയുടെ വലതു കാലും വലതു കൈയ്യും കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
advertisement
നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് കൈയ്യും കാലും അറ്റ നിലയിൽ സംഗീതയെ കാണുന്നത്. ഭാര്യയുടെ തലവെട്ടും എന്ന കൊലവിളി നടത്തി കയ്യിൽ കോടാലിയുമായി നിൽക്കുകയായിരുന്നു പ്രീതം സിങ്. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസെത്തിയാണ് പ്രീതം സിങ്ങിനെ പിടിച്ചു മാറ്റുന്നത്. സംഗീതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിലെ അവസ്ഥയിൽ യുവിതയുടെ കൈയ്യും കാലും പൂർവ സ്ഥിതിയിൽ ആക്കാനാകുമോ എന്ന് പറയാനികില്ലെന്ന് ഡോക്ടർമാർ പറയുന്നു.
advertisement
പ്രീതമിനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം, കുഞ്ഞിനെ ആവശ്യപ്പെട്ട് സംഗീതയുടെ മാതാപിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ജാർഖണ്ഡിൽ കഴിഞ്ഞ മാസം കാണാതായ നാൽപത്തിയഞ്ച് വയസുള്ള യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആറു കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ജാർഖണ്ഡിലെ പകുർ ജില്ലയിലെ നദിക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read-ഇതെന്ത് കഥ; പൊലീസ് കസ്റ്റഡിയിൽ തുടരണമെന്ന് അധോലോക നേതാവ്; പൂജാരിയുടെ ആവശ്യം കേട്ട് ഞെട്ടി കോടതി
advertisement
ഫെബ്രുവരി 24 മുതൽ കാണാതായ സോന മറാണ്ടിയുടെ മൃതദേഹമാണ് കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അമ്രപാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന രംഗതോലയ്ക്ക് സമീപമുള്ള ബൻസ്ലോയി നദിയുടെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. നദിക്കരയിൽ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ തലയും മറ്റു ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
കാലിന്റെ ഒരു ഭാഗം നദിക്കരയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം പ്രദേശത്ത് പൊലീസ് കുഴിച്ചത്. മൂന്നു മണിക്കൂർ കുഴിച്ചു കഴിഞ്ഞപ്പോൾ യുവതിയുടെ തല, കൈ, കാലുകൾ തുടങ്ങി മൃതദേഹം ആറു കഷണങ്ങൾ കണ്ടെത്തുകയായിരുന്നു.
advertisement
ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭട്ടികന്ദർ ഗ്രാമത്തിലെ മകൻ മനോജ് ഹൻസ്ഡയാണ് മൃതദേഹം തന്റെ അമ്മ സോനയുടേത് ആണെന്ന് തിരിച്ചറിഞ്ഞത്. ഫെബ്രുവരി 24 മുതൽ തന്റെ അമ്മയെ കാണാനില്ലെന്ന് മനോജ് മാർച്ച് മൂന്നിന് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Location :
First Published :
March 10, 2021 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവിഹിത ബന്ധമെന്ന് സംശയം; കോടാലി കൊണ്ട് ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്