ഹൊസൂരിനെ കൂടുതൽ വികസിപ്പിക്കുന്നതിനോടൊപ്പം ഒരു ഐടി കേന്ദ്രമായി വളർത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഐടി രംഗത്ത് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും കൂടിയാണ് സർക്കാർ നീക്കം. തമിഴ്‌നാട് ഇലക്‌ട്രോണിക്‌സ് കോർപ്പറേഷന് (ELCOT) ആയിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല.
”ഐടി കമ്പനികൾ സ്ഥാപിക്കാൻ കുറച്ച് കെട്ടിടങ്ങൾ നിർമിക്കുക എന്നതു മാത്രമല്ല, ഒരു പുതിയ നഗരനിർമിതി കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയിലേക്ക് കടന്നുവരുന്ന ഐടി, ഐടിഇഎസ് സ്ഥാപനങ്ങൾക്കും ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾക്കും ‘എ’ ഗ്രേഡ് ഓഫീസ് സ്‌പേസ് വാഗ്ദാനം ചെയ്യുന്നതാകും ടെക് സിറ്റി. അവിടെ ജോലി ചെയ്യുന്ന ആളുകൾക്ക് ആവശ്യമുള്ളതെല്ലാം 20 മിനിറ്റിനുള്ളിൽ ആക്‌സസ് ചെയ്യാവുന്ന വിധത്തിലാണ് ഈ ടെക് സിറ്റ് നിർമിക്കുന്നത്”, സർക്കാർ വൃത്തത്തെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
ഹോട്ടലുകൾ, കൺവെൻഷൻ ഹാളുകൾ, വിനോദ സൗകര്യങ്ങൾ, പ്ലാസകൾ, സ്‌കൂളുകൾ, ഹെലിപാഡ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയാകും ഹൊസൂരിലെ ടെക് സിറ്റ് നിർമിക്കുക. റിസർച്ച് & ഡവലപ്‌മെന്റ്, പ്ലഗ് ആൻഡ് പ്ലേ മോഡ്, വാം ഷെൽ പ്രോപ്പർട്ടികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇവിടെ തങ്ങൾക്ക് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം. ബെംഗളൂരുവിൽ ബൊമ്മസാന്ദ്രയിൽ നിന്ന് ഹൊസൂരിലേക്ക് മെട്രോ സർവീസ് നീട്ടാൻ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
”ഞങ്ങൾ ഉടൻ തന്നെ ഭൂമി ഏറ്റെടുത്ത് പുതിയ ടെക് സിറ്റിക്കുള്ള മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതിക്ക് തറക്കല്ലിടാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന”, സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read- Chatgpt ചാറ്റ് ജിപിടി നിങ്ങളുടെ ജോലി കളയുമോ? 20 ജോലികൾ ഇതാ
ഹൊസൂരിൽ ടെക് സിറ്റി നിർമിക്കാനുള്ള സർക്കാർ പ്രഖ്യാപനത്തെ സ്വാഗതംചെയ്ത് വിവിധ വ്യവസായ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. ഹൊസൂരിനെ ബെംഗളൂരു പോലുള്ള ഒരു നഗരമായി വികസിപ്പിക്കണമെന്ന് സാസ് (SaaS) കമ്പനിയായ കിസ്ഫ്ലോയുടെ (Kissflow) സിഇഒ സുരേഷ് സംബന്ധം ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. ബംഗളൂരുവിലേതിനു സമാനമായ കാലാവസ്ഥയാണ് ഹൊസൂരിലേത് എന്നും ഇവിടെ ജീവിതച്ചെലവ് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്‌ട്രോണിക് സിറ്റിക്ക് അടുത്താണ് ഹൊസൂർ എന്നതും ഗുണം ചെയ്യും. ലോകമെമ്പാടുമുള്ള ടെക് കമ്പനികളെ ആകർഷിക്കാൻ പര്യാപ്തമാകണം പുതിയ ടെക് സിറ്റിയെന്നും സുരേഷ് സംബന്ധം പറഞ്ഞു.