ഓപ്പൺ എഐ ആയ ചാറ്റി ജിപിടിയുടെ വരവോടെ തങ്ങളുടെ ജോലി പോകുമോ എന്ന ആശങ്കയിലാണ് പലരും. ലോകത്തിലെ പല ബുദ്ധിമുട്ടേറിയ മൽസര പരീക്ഷകൾ പോലും ചാറ്റ് ജിപിടി ജയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തനിക്കു ചെയ്യാനാകുന്ന 20 ജോലികൾ ഏതൊക്കയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാറ്റ് ജിപിടി. ഒരു ട്വിറ്റർ ഉപയോക്താവാണ് തന്റെ ചോദ്യത്തിന് ചാറ്റ് ജിപിടി നൽകിയ മറുപടി പങ്കുവെച്ചിരിക്കുന്നത്. ആ 20 ജോലികൾ ഏതൊക്കെയാണെന്നു നോക്കാം.
Also read-ChatGPT | ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മെഷീൻ ലേണിംഗ് എഞ്ചിനീയറായ റോവൻ ച്യൂങ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വേഗതയും കൃത്യതയും വേണ്ട പല ജോലികളും ചാറ്റ് ജിപിടിക്ക് ചെയ്യാനാകുമെന്നും റോവൻ പറയുന്നു. ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ”ഇതിൽ ചില ജോലികൾ ചാറ്റ് ജിപിടിക്ക് ചെയ്യാനാകുമെന്ന് തീർച്ചയായും സമ്മതിക്കാം. എന്നാൽ ഒരു ന്യൂസ് റിപ്പോർട്ടറുടെ ജോലി ചാറ്റ് ജിപിടിയ്ക്ക് ചെയ്യാനാകുമോ” എന്നാണ് ഒരാളുടെ ചോദ്യം. മാധ്യമപ്രവർത്തകനായ മാത്യു അജിയൂസ് എന്നയാൾ ഇതിന് ഉത്തരവും നൽകിയിട്ടുണ്ട്. ”ചാറ്റ് ജിപിടിയുടെ വരവ് മാധ്യമപ്രവർത്തകരെ ബാധിക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഫാക്ട് ചെക്കിങ്ങും എഴുത്തും പോലെയല്ല ഒരു റിപ്പോർട്ടറുടെ ജോലി”, എന്ന് അദ്ദേഹം കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ChatGPT, Job opportunities