ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് 45,000 തൊഴിലവസരങ്ങൾ; പ്രതിവർഷം 45 ലക്ഷം വരെ ശമ്പളം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡാറ്റാ സയന്റിസ്റ്റുകൾക്കും മെഷീൻ ലേണിംഗ് എഞ്ചിനീയർമാർക്കുമാണ് കൂടുതൽ ഡിമാൻഡ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) യുമായി ബന്ധപ്പെട്ട് 45,000 തൊഴിലവസരങ്ങളുണ്ടെന്ന് റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി വരെയുള്ള കണക്കാണിത്. ഡാറ്റാ സയന്റിസ്റ്റുകൾക്കും മെഷീൻ ലേണിംഗ് എഞ്ചിനീയർമാർക്കുമാണ് കൂടുതൽ ഡിമാൻഡ് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ടീംലീസ് ഡിജിറ്റൽ (TeamLease Digital) എന്ന സ്ഥാപനമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. സ്ക്രിപ്റ്റിംഗ് ഭാഷകളിൽ പ്രാവീണ്യമുള്ള എഐ പ്രൊഫഷണലുകളുടെ ആവശ്യം വർധിക്കുന്നതായും പഠനം പറയുന്നു.
എഐ മേഖലയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള iCET പങ്കാളിത്തത്തെക്കുറിച്ചും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സാങ്കേതിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത് ഇതു കൂടാതെ, കൂടാതെ എഐ, ക്വാണ്ടം സാങ്കേതികവിദ്യകൾ, അഡ്വാൻസ് വയർലെസ് തുടങ്ങിയ വിവിധ സാങ്കേതിക മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.
advertisement
ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള പിരിച്ചുവിടലുകൾക്കിടയിലും ഇന്ത്യയിലെ തൊഴിലന്വേഷകർക്കുള്ള അവസരങ്ങളെക്കുറിച്ചാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബിഎസ്എഫ്ഐ, നിർമാണം, ഗതാഗതം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെല്ലാം എഐ ഉപയോഗപ്പെടുത്താനാകും എന്നും റിപ്പോർട്ടിൽ പറയുന്നു. ക്ലിനിക്കൽ ഡാറ്റ അനലിസ്റ്റ്, ചാറ്റ്ബോട്ട് ഡെവലപ്പർ, ഫ്രോഡ് അനലിസ്റ്റ്, ഇൻഡസ്ട്രിയൽ ഡാറ്റ സയന്റിസ്റ്റ്, റോബോട്ടിക്സ് എഞ്ചിനീയർ, എഡ്‌ടെക് പ്രൊഡക്റ്റ് മാനേജർ, ഡിജിറ്റൽ ഇമേജിംഗ് ലീഡർ എന്നിവയെല്ലാം ഈ ജോലികളിൽ ഉൾപ്പെടുന്നു.
ടീംലീസ് ഡിജിറ്റലിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ നിരവധി ടെക് റോളുകളിൽ, പുതമുമുഖങ്ങൾക്ക് പ്രതിവർഷം 10 മുതൽ 14 ലക്ഷം രൂപ വരെ ശമ്പളം പ്രതീക്ഷിക്കാം. ഈ മേഖലകളിൽ എട്ട് വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം 25 മുതൽ 45 ലക്ഷം രൂപ വരെ ശമ്പളം നേടാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
എഐ രംഗത്തെ സർക്കാർ സംരംഭങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. MeitY, NASSCOM, നാഷണൽ AI പോർട്ടൽ എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫ്യൂച്ചർസ്കിൽസ് പ്രൈം (Future Skills Prime) എന്ന പദ്ധതിയാണ് അതിലൊന്ന്. യുവാക്കൾക്കായുള്ള എഐ പ്രൈഗ്രാം, വിശ്വേശ്വരയ്യ പിഎച്ച്ഡി സ്കീമിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.
എഐ പോലുള്ള സാങ്കേതിക വിദ്യകളിൽ തൊഴിൽ പരിശീലനവും കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ കൂടുതൽ വികസിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ”എഐ വിപ്ലവം രാജ്യത്തെ തൊഴിൽ വിപണിയെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളതാണ്. ഭാഗ്യവശാൽ, ഐസിഇടി പോലുള്ള പദ്ധതികൾ വഴി ഈ മേഖലയിൽ നേരിടാൻ കേന്ദ്രസർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നുണ്ട്”, ടീംലീസ് ഡിജിറ്റൽ സിഇഒ സുനിൽ ചെമ്മങ്കോട്ടിൽ ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 21, 2023 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് 45,000 തൊഴിലവസരങ്ങൾ; പ്രതിവർഷം 45 ലക്ഷം വരെ ശമ്പളം