എന്താണ് പുതിയ മാറ്റം?
2020ലാണ് ട്വിറ്റർ പുതിയ വെരിഫിക്കേഷൻ പ്രക്രിയ പ്രഖ്യാപിച്ചത്. പുതിയ സംവിധാനത്തിൽ 'ന്യൂസ്' വിഭാഗത്തിൽ 'ന്യൂസ് ആൻഡ് ജേണലിസ്റ്റ്സ്'ഉം 'സ്പോർട്സ്' വിഭാഗത്തിൽ 'സ്പോർട്സ് ആൻഡ് എസ്പോർട്സ്' ഉം 'എന്റർടെയിൻമെന്റ്' വിഭാഗത്തിൽ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സും ഉൾപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ ഫോളോവേഴ്സിന്റെ എണ്ണത്തിലും പ്രാദേശികാടിസ്ഥാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ആർക്കൊക്കെ ട്വിറ്റർ വെരിഫിക്കേഷനായി അപേക്ഷിക്കാം?
താഴെപ്പറയുന്ന 6 വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് പുതുതായി ട്വിറ്റെർ വെരിഫിക്കേഷനായി സമർപ്പിക്കാൻ സാധിക്കുക.
advertisement
- സർക്കാർ
- കമ്പനികൾ, ബ്രാൻഡുകൾ, സ്ഥാപനങ്ങൾ
- പുതിയ സംഘടനകൾ, പത്രപ്രവർത്തകർ
- വിനോദ മേഖല
- സ്പോർട്ട്സ് (കായീകം), ഗെയിമിങ്
- ആക്ടിവിസ്റ്റുകൾ, സംഘാടകർ, മറ്റ് സ്വാധീനമുള്ള വ്യക്തികൾ
ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ നേതാക്കൾ, മതനേതാക്കൾ തുടങ്ങിയ വിഭാഗങ്ങളും ഉടൻ ആരംഭിക്കും എന്നും ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷിക്കുന്നതിന് മുൻപ്
മുകളിൽ പറഞ്ഞ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് ട്വിറ്റർ വെരിഫിക്കേഷൻ നേടുക എളുപ്പമല്ല. അപേക്ഷിക്കുന്ന വ്യക്തിയുടെ, സ്ഥാപനത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫൈൽ പേര്, പ്രൊഫൈൽ ചിത്രം, സ്ഥിരീകരിച്ച ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ട് സജീവമാണ് എങ്കിലും ഈ കാലയളവിൽ ട്വിറ്റർ നിയമങ്ങൾ പാലിച്ചിട്ടുണ്ട് എന്നുറപ്പുണ്ടെങ്കിൽ മാത്രം അപേക്ഷ സമർപ്പിച്ചാൽ മതി. ഏതെങ്കിലും തരത്തിൽ ട്വിറ്റർ നിയമങ്ങൾക്ക് എതിരായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ട്വീറ്റോ, റീട്വീറ്റോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിലും അപേക്ഷ നിരസിക്കും.
എങ്ങനെ ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് ആക്കാം?
ട്വിറ്റർ ഉപഭോക്താക്കൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ 'അക്കൗണ്ട് സെറ്റിങ്‌സ്' സെക്ഷനിൽ വെരിഫിക്കേഷൻ അപ്ലിക്കേഷൻ എന്ന ഭാഗം കാണാൻ സാധിക്കും. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്തു മുൻപേ വ്യക്തമാക്കിയ 6 വിഭാഗങ്ങളിൽ നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു വ്യക്തമാക്കണം. തുടർന്ന് നിങ്ങളുടെ സ്ഥാപനത്തിൽ നിന്നുള്ള ഐഡന്റിറ്റി കാർഡ്, ഔദ്യോഗിക ഇമെയിൽ ഐഡി, ട്വിറ്റർ ലിങ്കുള്ള വെബ്‌സൈറ്റ് യുആർഎൽ എന്നിവ അപ്‌ലോഡ് ചെയ്യണം. തുടർന്ന് അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങളുടെ ഇമെയിൽ ഐഡിയിൽ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും.
കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ആകുകയാണെങ്കിൽ നീല ടിക്ക് മാർക്ക് നിങ്ങളുടെ അക്കൗണ്ടിനൊപ്പം കാണാം. നിരസിക്കപ്പെടുകയാണെങ്കിൽ കൂടുതൽ രേഖകളുമായി 30 ദിവസത്തിന് ശേഷം വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്.