TRENDING:

നിങ്ങളുടെ പേരില്‍ എത്ര മൊബൈൽ ഫോണ്‍ നമ്പര്‍ നിലവിലുണ്ടെന്ന് അറിയണോ? ഇതാ എളുപ്പവഴി

Last Updated:

ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്പറുകള്‍ ഏതൊക്കെയാണ് എന്ന് എളുപ്പത്തിൽ അറിയാന്‍ സാധിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ന് ഒന്നിലധികം ഫോണ്‍ നമ്പറുകൾ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ അധികവും. സ്മാർട്ട് ഫോണുകൾ മിക്കതും ഡ്യൂവൽ സിം സൗകര്യമുള്ളതായതിനാൽ ഭൂരിഭാഗം പേരും കുറഞ്ഞത് രണ്ട് മൊബൈൽ നമ്പറെങ്കിലും ഉപയോഗിക്കുന്നവരാകും.
advertisement

ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന സിമ്മുകളുടെ പരമാവധി എണ്ണം ഒമ്പത് ആയി നിജപ്പെടുത്തിയിട്ടുണ്ടെന്ന് നമുക്ക് അറിയാം. നമ്മുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ നിലവിലുണ്ടെന്ന് പലർക്കും സംശയമുണ്ടാകും. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്പറുകള്‍ ഏതൊക്കെയാണ് എന്ന് എളുപ്പത്തിൽ അറിയാന്‍ സാധിക്കും.

നിലവില്‍ ഈ ഡാറ്റ പൂര്‍ണമായും അപ്ഡേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ നമുക്ക് ഇതില്‍ നിലവില്‍ മുഴുവന്‍ വിവരങ്ങളും ചിലപ്പോള്‍ ലഭിച്ചില്ല എന്ന് വരും. എന്നാല്‍ ഭാവിയില്‍ വളരെ ഉപയോഗപ്രദമാകുന്ന ഒന്നു തന്നെയാണിത്. അത്തരത്തില്‍ നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പറുകള്‍ ഉണ്ട് എന്ന് അറിയാം.

advertisement

Also Read- Petrol Diesel Price| ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

അതിനായി ആദ്യം തന്നെ നിങ്ങള്‍ കേന്ദ്ര സർക്കാരിന്റെ https://tafcop.dgtelecom.gov.in/alert.php  എന്ന വെബ്സൈറ്റിൽ കയറുക. അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ നൽകാനുള്ള  ഓപ്ഷൻ ലഭിക്കും.

അവിടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്തുകഴിഞ്ഞാല്‍ അടുത്തതായി നിങ്ങള്‍ക്ക് ഒടിപി വരുന്നതായിരിക്കും. നിങ്ങളുടെ ഫോണിലേക്ക് വന്ന ഒടിപി അവിടെ നല്‍കുക. അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് താഴെ സ്‌ക്രീനില്‍ അറിയാന്‍ സാധിക്കും.

advertisement

നിലവില്‍ മുഴുവന്‍ ഡാറ്റയും അപ്‌ഡേറ്റ് ചെയ്യാത്ത സ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലര്‍ക്കും വരിക. എന്നാല്‍ ഡാറ്റ അപ്പ്‌ഡേറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മുഴുവന്‍ ഫോണ്‍ നമ്പറുകളും ലഭിക്കുന്നതാണ്.

ലോക്ക്ഡൗൺ സമയത്തും കണക്ടഡ് ആയിരിക്കൂ; രണ്ട് സ്പെഷ്യൽ ഓഫറുകളുമായി ജിയോ

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, ഉപയോക്താക്കൾക്ക് കോവിഡ് മഹാമാരിക്കാലത്തും കണക്റ്റഡായിരിക്കുവാൻ രണ്ടു സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു. ജിയോ, റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് ജിയോ ഫോൺ ഉപയോക്താക്കൾക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകൾ നൽകും. (പ്രതിദിനം 10 മിനിറ്റ്). ഇപ്പോഴത്തെ സാഹചര്യത്തിൽ റീചാർജ് ചെയ്യാൻ കഴിയാത്ത ഉപയോക്താക്കൾക്ക് ഇത് സഹായകരമായിരിക്കും.

advertisement

Also Read- Gold Price Today| സ്വർണവില ഇന്നും വർധിച്ചു; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ, ജിയോഫോൺ ഉപയോക്താവ് റീചാർജ് ചെയ്യുന്ന ഓരോ ജിയോഫോൺ പ്ലാനിനും അതേ മൂല്യത്തിന്റെ അധിക റീചാർജ് പ്ലാൻ സൗജന്യമായി ലഭിക്കും. ഉദാഹരണത്തിന്, 75 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഒരു ജിയോഫോൺ ഉപയോക്താവിന് 75രൂപ അധിക പ്ലാൻ തികച്ചും സൗജന്യമായി ലഭിക്കും. വാർ‌ഷിക പ്ലാനുകളിലും ജിയോ‌ഫോൺ ഉപകരണ ബണ്ടിൽ‌ ചെയ്‌ത പ്ലാനുകളിലും ഈ ഓഫർ‌ ബാധകമല്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
നിങ്ങളുടെ പേരില്‍ എത്ര മൊബൈൽ ഫോണ്‍ നമ്പര്‍ നിലവിലുണ്ടെന്ന് അറിയണോ? ഇതാ എളുപ്പവഴി
Open in App
Home
Video
Impact Shorts
Web Stories