Petrol Diesel Price| ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

Last Updated:

രാജ്യാന്തര വിപണിയിൽ ഇന്ന് എണ്ണ വില വർധിച്ചു.

ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്ന് രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ഇന്ധന കമ്പനികൾ എണ്ണവില ‌ഉയർത്തിയിരുന്നു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം ഇത് എട്ടാമത്തെ തവണയാണ് ഇന്ധന വില കൂട്ടുന്നത്. എട്ട് ദിവസംകൊണ്ട് പെട്രോളിന് 2.16 രൂപയും ഡീസലിന് 2.74 രൂപയുമാണ് വർധിച്ചത്. കേരളത്തിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 94.07 രൂപയാണ് വില. ഡീസലിന് 88.95 രൂപയും.
കഴിഞ്ഞ ആഴ്ച തുടർച്ചയായ നാലു ദിവസം പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. ഈ മാസം രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 1.94 രൂപയും ഡീസലിന് 2.22 രൂപയുമാണ് കൂടിയത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 92.34 രൂപയും ഡീസലിന് 82.95 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില 98.65 രൂപയാണ്. ഡീസൽ വില 90.11 രൂപയാണ്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോർഡിലെത്തി. പിന്നീട് 24 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നു. മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ നേരിയ കുറവുവരുത്തി. 15 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നു. പിന്നീട് മെയ് നാലുമുതലായിരുന്നു വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്.
advertisement
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലും ഫെബ്രുവരിയിൽ പെട്രോൾ വില 100 രൂപ കടന്നിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 103.27 രൂപയാണ്. ഡീസൽ വില 95.97 രൂപയും. മധ്യപ്രദേശിലെ അനുപ്പൂരിൽ പെട്രോളിന് 102.96 രൂപയും ഡീസലിന് 93.69 രൂപയുമാണ്. ഇന്നലത്തെ വർധനവോടെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 രൂപ കടന്നു. ഈ ആഴ്ച ആദ്യം ഭോപ്പാലിൽ പെട്രോൾ വില 100 രൂപ പിന്നിട്ടിരുന്നു.
advertisement
രാജ്യാന്തര എണ്ണവിലയും വിദേശ വിനിമയ നിരക്കുകളും അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയിൽ 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപന നികുതി അല്ലെങ്കിൽ വാറ്റ് 19.55 രൂപയാണ്. ഡീസലിന് സെൻട്രൽ എക്സൈസ് ഡ്യൂട്ടി 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും വിലയിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ ഡീസൽ വില (ലിറ്ററിന്)
അലപ്പുഴ - 93.34 / 88.36
advertisement
എറണാകുളം- 92.44 / 87.42
ഇടുക്കി - 93.30/ 88.19
കണ്ണൂർ- 92.76 / 87.74
കാസർഗോഡ് - 93.61/ 88.54
കൊല്ലം - 93.77/ 88.67
കോട്ടയം- 93.11/ 88.05
കോഴിക്കോട്- 92.82 / 87.80
മലപ്പുറം- 93.56 / 88.49
പാലക്കാട്- 93.64/ 88.54
പത്തനംതിട്ട- 93.15/ 88.09
തൃശ്ശൂർ- 92.92/ 87.87
തിരുവനന്തപുരം- 94.07/ 88.95
വയനാട് - 93.76 / 88.62
പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിലെ പല സംസ്ഥാനങ്ങൾ കോവിഡ് ലോക്ക്ഡൗണിലേക്ക് പോയത് ആവശ്യകത കുറച്ചെങ്കിലും രാജ്യാന്തര വിപണിയിൽ ഇന്ന് എണ്ണ വില വർധിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡോയില്‍ വില 1.66 സെന്റ് വർധിച്ച് ബാരലിന് 68.71 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില 1.55 സെന്റ് വർധിച്ച് ബാരലിന് 65.37 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
Next Article
advertisement
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ച് ഹൈക്കോടതി
  • ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദമ്പതികൾക്ക് വന്ധ്യതാ ചികിത്സയ്ക്കായി പരോൾ അനുവദിച്ചു.

  • സേജൽ ബാരിയയും ഭർത്താവ് ജയേന്ദ്ര ദാമോറും 2010-ൽ കൊലപാതകക്കേസിൽ 15 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നു.

  • നവംബർ 2 വരെ പരോൾ നീട്ടി, തുടർന്ന് ജയിലിലേക്ക് മടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

View All
advertisement