TRENDING:

Whatsapp| കേന്ദ്ര സർക്കാരിനെതിരെ വാട്സ് ആപ്പിന്റെ ഹർജി; പുതിയ നയം സ്വകാര്യതയെ ഹനിക്കുന്നത്

Last Updated:

സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നയം രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനിടെയാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സർക്കാരിനെതിരെ വാട്സ്ആപ്പ് ഡൽഹിയിൽ ഹർജി നൽകിയതായി റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം സന്ദേശം അയക്കുന്നവരുടെ സ്വകാര്യതയെ തകർക്കുമെന്ന് ആരോപിച്ചാണ് വാട്സ് ആപ്പ് ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ‌‌
WhatsApp
WhatsApp
advertisement

പുതിയ ചട്ടത്തിലെ ഒരു വകുപ്പ് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് വാട്സ്ആപ്പിന്റെ വാദം. ഒരു സന്ദേശത്തിന്റെ ഉറവിടം ആരാണെന്ന് സർക്കാർ ആവശ്യപ്പെട്ടാൽ അത് വെളിപ്പെടുത്തണമെന്നാണ് പുതിയ ചട്ടം പറയുന്നത്.

തെറ്റായ സന്ദേശങ്ങൾ അയക്കുന്നവരെ മാത്രം വെളിപ്പെടുത്തിയാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് കമ്പനി പറയുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സാങ്കേതികവിദ്യയിലാണ് അയക്കുന്നതും സ്വീകരിക്കുന്നതും. ചട്ടങ്ങൾ നടപ്പാക്കുന്നത് സന്ദേശം ലഭിക്കുന്നവരുടേയും അയക്കുന്നവരുടേയും സ്വകാര്യത ഇല്ലാതാക്കും. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നോ വെബ്സൈറ്റുകളിൽ നിന്നോ ഉള്ളതാകാം സന്ദേശങ്ങൾ പലതുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

advertisement

റോയിട്ടേർസ് ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, ഹർജിയുടെ പൂർണ വിശദാംശങ്ങൾ അറിയില്ലെന്നും എന്നാണ് ഹർജി പരിഗണിക്കുകയെന്ന് വ്യക്തമല്ലെന്നും റോയിട്ടേർസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. വാട്സ്ആപ്പ് വക്താവും വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഇന്ത്യയിൽ 40 കോടി ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്.

You may also like:Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

advertisement

സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നയം രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനിടെയാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താ സൈറ്റുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശം ബാധകമായ സാഹചര്യത്തിൽ നിരോധനം വരുമോ എന്നത് ഇന്നറിയാം. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വാര്‍ത്താ സൈറ്റുകളും നയം നടപ്പാക്കിയിട്ടില്ല.

ഡിജിറ്റല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 25നാണ് ഇടക്കാല മാര്‍ഗനിര്‍ദേശങ്ങളും എത്തിക്‌സ് കോഡും പുറത്തിറക്കിയത്. തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയിൽ ഉദ്യോഗസ്ഥരെ നിയമിക്കുക, പോസ്റ്റുകൾ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ നീക്കം ചെയ്യാനും ഇവർക്ക് അധികാരം നൽകുക എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.

advertisement

You may also like:വാട്സാപ്പിനും ഫേസ്ബുക്കിനും ഇന്ത്യയിൽ പൂട്ടുവീഴുമോ?

ഇത് നടപ്പാക്കാന്‍ മൂന്ന് മാസത്തെ സമയമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഈ സമയപരിധി ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ചു. എന്നാല്‍ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, ഇന്റ്റാഗ്രാം തുടങ്ങി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഒന്നും നിര്‍ദ്ദേശം നടപ്പാക്കിയിട്ടില്ല. നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് യു.എസ്. ആസ്ഥാനമായ പ്ലാറ്റ്ഫോമുകള്‍ ആറ് മാസം സമയമാണ് ആവശ്യപ്പെട്ടത്.

advertisement

നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണ്. നയം നടപ്പാക്കിയില്ലെങ്കില്‍ സമ്പര്‍ണ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ആപ്പായ കൂ മാത്രമാണ് ഈ നയം നടപ്പാക്കിയത്. സാമൂഹ്യ മാധ്യമങ്ങളുടെ നിലപാടുകള്‍ക്കെതിരെ കേന്ദ്രവും ബിജെപിയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പുതിയ നയം പ്രാബല്യത്തില്‍ വരുന്നത്.

അതേസമയം വിലക്ക് വരാനുള്ള സാധ്യത കുറവെന്ന വിലയിരുത്തലാണ് ഐടി രംഗത്തെ പ്രമുഖർ നടത്തുന്നത്. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടാകാവുന്ന വിമർശനങ്ങളും നിയമപരമായ പ്രശനങ്ങളുമടക്കം നേരിടേണ്ടി വരുമെന്നതിനാൽ നിരോധനത്തിലേക്ക് കടക്കില്ലെന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Whatsapp| കേന്ദ്ര സർക്കാരിനെതിരെ വാട്സ് ആപ്പിന്റെ ഹർജി; പുതിയ നയം സ്വകാര്യതയെ ഹനിക്കുന്നത്
Open in App
Home
Video
Impact Shorts
Web Stories