TRENDING:

Onam Bumper Lottery: ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് ഭഗവതി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്

Last Updated:

Onam Bumper Lottery Results Today 18.9.2022: ഭഗവതി ഏജൻസിക്ക് ഇപ്പോഴത്തേത് ഉൾപ്പടെ അഞ്ച് ബമ്പർ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉടമയായ തങ്കരാജ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനത്തുകയായ തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിക്കുന്ന ടിക്കറ്റ് വിറ്റത് ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ കീഴിലുള്ള ഏജന്‍റ്. ചിറയിൻകീഴ് സ്വദേശി തങ്കരാജിന്‍റെ ഉടമസ്ഥതയിലുള്ള ഭഗവതി ലോട്ടറി ഏജൻസിയുടെ പഴവങ്ങാടി ബ്രാഞ്ച് വഴിയാണ് ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് തങ്കരാജ് ന്യൂസ് 18നോട് പറഞ്ഞു.
advertisement

ഭഗവതി ഏജൻസിക്ക് ഇപ്പോഴത്തേത് ഉൾപ്പടെ അഞ്ച് ബമ്പർ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് തങ്കരാജ് പറഞ്ഞു. ഇതുകൂടാതെ കേരള ഭാഗ്യക്കുറിയുടെ പ്രതിദിന-പ്രതിവാര നറുക്കെടുപ്പുകളിൽ 125 തവണ ഒന്നാം സമ്മാനവും ഭഗവതി ലോട്ടറി ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. പ്രധാനമായും തിരുവന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഭഗവതി ലോട്ടറി ഏജൻസിയുടെ ബ്രാഞ്ചുകൾ. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലും പരവൂരിലും ഭഗവതി ലോട്ടറി ഏജൻസിക്ക് ബ്രാഞ്ചുകളുണ്ട്.

ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും റെക്കോർഡ് വിൽപന നടന്ന ഈ വർഷത്തെ തിരുവോണം ബമ്പർ BR 87 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഭഗവതി ഏജൻസിക്ക് കീഴിലുള്ള തങ്കരാജ് എന്ന ഏജന്‍റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം TG 270912 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ മീനാക്ഷി ലക്കി സെന്‍റർ വിറ്റഴിച്ച ടിക്കറ്റിനാണ് സമ്മാനം. മൂന്നാം സമ്മാനം TA 292922 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്. കേരള സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണുണ്ടായത്. വിവിധ ഘട്ടങ്ങളിലായി അച്ചടിച്ച 67.5 ലക്ഷം ടിക്കറ്റുകളാണ് വിൽപന നടത്തിയത്.

advertisement

Also Read- Onam Bumper Lottery Results: തിരുവോണം ബമ്പർ ഭാഗ്യക്കുറി 25 കോടി ലഭിച്ചത് തിരുവനന്തപുരത്ത് വിറ്റ TJ 750605 എന്ന ടിക്കറ്റിന്

നറുക്കെടുപ്പിന് ശേഷം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com ൽ ഫലം പ്രസിദ്ധീകരിക്കും.ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി തിരുവോണം ബമ്പർ ഭാഗ്യശാലിക്കായി കാത്തിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക.

advertisement

Also Read:- Thiruvonam Bumper Lottery | ഓണം ബംപര്‍ ഷെയറിട്ട് വാങ്ങാന്‍ പറ്റുമോ ? അറിയണം ഇക്കാര്യങ്ങള്‍

ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പർ ക്രമീകരിച്ചിരിക്കുന്നത്.

12 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയിരുന്നു.10 കോടി രൂപ ഒന്നാം സമ്മാനമായ പൂജാ ബംബർ ഇന്ന് വില്പന തുടങ്ങും.

advertisement

Also Read:- തിരുവോണം ബമ്പർ ലോട്ടറിയുടെ 25 കോടി കിട്ടിയാല്‍ ഈ നടന്മാര്‍ക്ക് സംഭവിച്ചത് ഓര്‍ക്കണം

ഒരാഴ്ച്ചക്കുള്ളിൽ തന്നെ റെക്കോർഡ് വിൽപനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Money/
Onam Bumper Lottery: ഓണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് ഭഗവതി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്
Open in App
Home
Video
Impact Shorts
Web Stories