Thiruvonam Bumper Lottery | ഓണം ബംപര്‍ ഷെയറിട്ട് വാങ്ങാന്‍ പറ്റുമോ ? അറിയണം ഇക്കാര്യങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
സാധാരണ ടിക്കറ്റിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെന്നതാണ് ബംപര്‍ ലോട്ടറികളെ ഇത്തരത്തില്‍ ഗ്രൂപ്പായി വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകം
ഓണം മലയാളികളുടെ പടിവാതില്‍ എത്താറായി.. ആഘോഷം കൊഴുപ്പിക്കാന്‍ സര്‍ക്കാരിന്‍റെ തിരുവോണം ബംപറും പതിവ് തെറ്റിക്കാതെ എത്തി. ഒന്നും രണ്ടും അല്ല 25 കോടി രൂപയാണ് ഇത്തവണത്തെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ചെറിയ ലോട്ടറികള്‍ സ്വന്തമായി വാങ്ങാറുള്ള മലയാളികള്‍ക്കിടയില്‍ വലിയ സമ്മാനത്തുകയുള്ള ബംപര്‍ ലോട്ടറികള്‍ കൂട്ടുകാര്‍ക്കൊപ്പം 'ഷെയറിട്ട്' വാങ്ങുന്ന പരിപാടി അടുത്ത കാലത്തായി കണ്ടുവരാറുണ്ട്.
സാധാരണ ടിക്കറ്റിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണെന്നതാണ് ബംപര്‍ ലോട്ടറികളെ ഇത്തരത്തില്‍ ഗ്രൂപ്പായി വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകം. 500 രൂപയാണ് ഓണം ബംപറിന്‍റെ നിരക്ക്. ഇനി സമ്മാനം കിട്ടിയാല്‍ ഒന്നിലധിം പേര്‍ക്ക് ഒറ്റയടിക്ക് കോടീശ്വരന്മാരുമാകാം. ഇങ്ങനെ ഓണം ബംപര്‍ ഷെയറിട്ട് വാങ്ങാന്‍ നിങ്ങള്‍ക്ക് പ്ലാനുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
ബംപര്‍ അടിച്ചാല്‍ പണം എങ്ങനെ കിട്ടും?
ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ ഷെയറിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും നിലവില്‍ ഇല്ല. പക്ഷേ സമ്മാനം നേടിയാല്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക വീതിച്ച് നൽകാന്‍ ലോട്ടറി വകുപ്പിന് കഴിയില്ലെന്ന് ചുരുക്കം. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം.
advertisement
ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ലോട്ടറി വകുപ്പ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
advertisement
ഒന്നാം സമ്മാനം അടിച്ചാല്‍ കൈയില്‍ എത്ര രൂപ കിട്ടും?
ലോട്ടറി അടിച്ചാല്‍ സമ്മാനത്തുകയില്‍ നിന്ന് ആദായനികുതി കുറച്ച ശേഷമുള്ള തുകയായിരിക്കും ജേതാവിന് ലഭിക്കുക. അതായത് 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാവും ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്.
ടിക്കറ്റ് മാറി പണം സ്വന്തമാക്കുന്നത് എങ്ങനെ ?
ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്‌സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
advertisement
എത്രദിവസത്തിനുള്ളില്‍ പണം വാങ്ങാം?
നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.
ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റത്.
advertisement
ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകൾ. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബമ്പർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയാണ് ഇത്തവണ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2022 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Thiruvonam Bumper Lottery | ഓണം ബംപര്‍ ഷെയറിട്ട് വാങ്ങാന്‍ പറ്റുമോ ? അറിയണം ഇക്കാര്യങ്ങള്‍