Also Read- അടുത്ത സാമ്പത്തിക വർഷം 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; റബറിന്റെ തറ വില 170 രൂപയാക്കി
തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. തൊഴിലില്ലാത്ത 5.8 ശതമാനം പുരുഷന്മാരും 19.1 ശതമാനം സ്ത്രീകളുമുണ്ടെന്നാണ് കണക്ക്. കോവിഡ് കാലം വർക്ക് ഫ്രം ഹോമിന് തുടക്കമിട്ടു. വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തി. വർക്ക് ഫ്രം ഹോം പദ്ധതിയും നടപ്പാക്കും. വനിതകൾക്ക് ജോലി നൽകാൻ ബൃഹത് പദ്ധതി. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും.
advertisement
Also Read- കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് കവിത ചൊല്ലി തുടക്കം; ക്ഷേമപെൻഷൻ 1600 രൂപയാക്കി
അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി രൂപ നൽകും. സര്‍വകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി അനുവദിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സർക്കാർ ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ കരുത്ത് ലോകമറിഞ്ഞെന്നും ഐസക് പറഞ്ഞു. ഈ സർക്കാരിന്റെ അവസാന ബജറ്റാണിത്. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.