ചരക്കുനിക്കത്തിലും വിമാനയാത്രയിലും കോവിഡിന് മുന്‍പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഇന്ത്യ മടങ്ങി വരികയാണ്. 2022 ഡിസംബറിൽ മൊത്തം യാത്രക്കാരുടെ എണ്ണം 150.1 ലക്ഷമാണെന്നും കോവിഡ് കാലത്തിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധവനാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Also Read-Budget 2023| ഡിജിറ്റൽ ഇടപാടുകളിൽ പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കും
ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറി കഴിഞ്ഞെന്ന് രാഷ്ട്രപതി കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു 2014 ല്‍ 74 ആയിരുന്ന രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 147 ല്‍ എത്തി നില്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
advertisement
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.

