Budget 2023| ഡിജിറ്റൽ ഇടപാടുകളിൽ പാൻ കാർഡ് പൊതു ‌തിരിച്ചറിയൽ രേഖയാക്കും

Last Updated:

രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും സ്ഥാപിക്കും

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾക്ക് പാൻ കാർഡ് പൊതു തിരിച്ചറിയൽ രേഖയാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാൻ കാർഡ് ആവശ്യമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് നിർദ്ദിഷ്ട സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പാൻ ഒരു പൊതു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കും.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ബജറ്റിൽ സഹായം 9,000 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ചു
വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്. ആപ്പിൽ വിനോദ സഞ്ചാര മേഖലകളുടെ വിവരങ്ങൾ ക്രോഡീകരിക്കുമെന്നും പ്രഖ്യാപനം
പ്രധാനമന്ത്രി ആവാസ് യോജനയിൽ തുക വർധിപ്പിച്ച് ബജറ്റ്. 79,000 കോടി രൂപയായാണ് ഉയർത്തിയത്
advertisement
നഗര വികസനത്തിനും ഗ്രാമീണ ശുചിത്വ പദ്ധതിക്കും 10,000 കോടി വീതവും അനുവദിച്ചു
ഇ-കോടതികൾക്കായി 7000 കോടിയും വകയിരുത്തി
റെയിൽവേയ്ക്കായി 2.4 ലക്ഷം കോടി വകയിരുത്തി. 2013-14 ബജറ്റിനേക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണ് ഇതെന്നും ധനമന്ത്രി
Also Read- പുതിയ 50 വിമാനത്താവളങ്ങൾ, ഗ്രീൻ ഹൈഡ്രജൻ മിഷന് 19,000 കോടി
ഈ വർഷം നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിന് ബജറ്റിൽ 5000 കോടി രൂപയാണ് വകയിരുത്തിയത്. അപ്പർ ഭദ്ര ജലസേചന പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് തുക വകയിരുത്തിയത്.
advertisement
രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും സ്ഥാപിക്കും. പ്രാദേശിക യാത്ര സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യം
കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന. സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തി. കാർഷിക വായ്പാ ലക്ഷ്യം ഇരുപതു കോടിയായി ഉയർത്തും
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2023| ഡിജിറ്റൽ ഇടപാടുകളിൽ പാൻ കാർഡ് പൊതു ‌തിരിച്ചറിയൽ രേഖയാക്കും
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement