ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.
Also Read- ‘ഏഴു ശതമാനം വളർച്ചാനിരക്ക്; ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു’
നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
ബജറ്റിൽ ഏഴു മുൻഗണന വിഷയങ്ങൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.