TRENDING:

Reliance Jio-Vista Deal: ജിയോയിൽ 11,367 കോടിയുടെ നിക്ഷേപവുമായി വിസ്ത ഇക്വിറ്റി

Last Updated:

മൂന്ന് ആഴ്ചയ്ക്കുള്ളിൽ ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് 60,596.37 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: അമേരിക്കൻ കമ്പനിയായ വിസ്ത ഇക്വിറ്റി റിലയൻസി ജിയോയിൽ നിക്ഷേപമിറക്കുന്നു. 11,367  കോടി രൂപയാണ് വിസ്ത ജിയോ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുന്നത്. ഈ നികേഷേപം വരുന്നതോടെ ജിയോയുടെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാകും. വിസ്തയുടെ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിലെ 2.32 ശതമാനം ഓഹരിയിലേക്ക് മാറ്റും. ഇതോടെ  റിലയൻസ് ഇൻഡസ്ട്രീസിനും ഫെയ്‌സ്ബുക്കിനും പിന്നാലെ  ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഏറ്റവും വലിയ നിക്ഷേപകനായി വിസ്ത മാറും. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്രമുഖ സാങ്കേതിക നിക്ഷേപകരിൽ നിന്ന് ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് 60,596.37 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്.
advertisement

TRENDING:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]

advertisement

ജിയോയിൽ നിക്ഷേപം ഇറക്കുന്ന മൂന്നാമത്തെ കമ്പനിയാണ് വിസ്ത ഇക്വിറ്റീസ്. നേരത്തെ റിലയൻസ് ജിയോയുടെ 9.99 ശതമാനം ഓഹരികളിൽ ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. 43,574 കോടി രൂപയുടേതായിരുന്നു ഈ ഇടപാട്. തുടർന്ന്, പ്രമുഖ അമേരിക്കൻ സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക്  ജിയോ പ്ലാറ്റ്‌ഫോമിലെ ഒരു ശതമാനം ഓഹരി സ്വന്തമാക്കി. 5,655 കോടി രൂപയാണ് സിൽവർ ലേക്ക് ഓഹരിയുടെ  മൂല്യം.

388 ദശലക്ഷത്തിലധികം വരിക്കാരാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന് കീഴിലുള്ളത്. ഇത്  ജിയോ പ്ലാറ്റ്‌ഫോമുകളുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി തുടരും.

advertisement

സോഫ്റ്റ്വെയറുകൾ, ഡാറ്റ, ടെക്നോളജി എന്നിവയിലൂടെ കാലഘട്ടത്തിനനുസരിച്ച് വ്യാവസായിക മേഖലയെ സഹായിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള ആഗോള നിക്ഷേപ സ്ഥാപനമാണ് വിസ്ത. വിസ്റ്റയ്ക്ക് 57 ബില്യൺ ഡോളറിലധികം ക്യുമുലേറ്റീവ് ക്യാപിറ്റൽ കമ്മിറ്റ്മെന്റുകളുണ്ട്.   എന്റർപ്രൈസ് സോഫ്റ്റ്വെയറിൽ മാത്രം 20 വർഷത്തെ നിക്ഷേപ പരിചയമാണ് വിസ്തയ്ക്കുള്ളത്. നിലവിൽ 13,000 ത്തിലധികം ജീവനക്കാരുള്ള വിസ്തയ്ക്ക് ഇന്ത്യയിലും കാര്യമായ സാന്നിധ്യമുണ്ട്.

ജിയോയിലേക്ക് ആഗോളതലത്തിൽ മൂല്യമുള്ള കമ്പനിയായ വിസ്തയെ സ്വാഗതം ചെയ്യുന്നതിൽ സന്തുഷ്ടനാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയിലെ ഇന്ത്യൻ ഡിജിറ്റൽ ആവാസവ്യവസ്ഥ വളർത്തുന്നതിൽ ജിയോയിലെ മറ്റു നിക്ഷേപകരെ പോലെ വിസ്തയും മുഖ്യപങ്ക് വഹിക്കും. ആഗോളതലത്തിൽ വിസ്ത തങ്ങളുടെ നിക്ഷേപങ്ങൾക്ക് നൽകുന്ന പ്രൊഫഷണൽ വൈദഗ്ധ്യവും പിന്തുണയും പ്രയോജനപ്പെടുത്തുന്നതിൽ ജിയോ സന്തുഷ്ടരാണെന്നും അദ്ദഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജിയോ ഇന്ത്യയ്ക്കായി നിർമ്മിക്കുന്ന ഡിജിറ്റൽ സൊസൈറ്റിയുടെ സാധ്യതകളിൽ വിശ്വസമുണ്ടെന്ന് വിസ്ത ചെയർമാനും സിഇഒയുമായ റോബർട്ട് എഫ്. സ്മിത്തും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio-Vista Deal: ജിയോയിൽ 11,367 കോടിയുടെ നിക്ഷേപവുമായി വിസ്ത ഇക്വിറ്റി
Open in App
Home
Video
Impact Shorts
Web Stories