1980 മുതൽ 1996 വരെ ജനിച്ചവരും (Gen - Z) അതിന് ശേഷം ജനിച്ച മില്ലേനിയൽ വിഭാഗത്തിൽ ഉൾപ്പെടുന്നവരും സ്മാർട്ട് ഫോണിനോടുള്ള ആസക്തി കുറയ്ക്കുന്നതിനായി സ്വയം ബേസ് മോഡൽ ഫോണുകളിലേക്ക് മാറുന്നുണ്ട്. മനുഷ്യനെ അടിമയാക്കുന്ന ഒരു ലഹരി വസ്തു കഴിക്കുമ്പോൾ ഉദ്ദീപിപ്പിക്കപ്പെടുന്ന തലച്ചോറിലെ ഭാഗം തന്നെയാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോഴും കൂടുതൽ പ്രവർത്തിക്കുന്നതെന്ന് അടുത്തിടെ ഹാർവാഡ് സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
Also read: യുപിഐ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ
advertisement
സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കാൻ കഴിയാത്ത തരത്തിൽ താൻ അതിന് അടിമയായ് മാറിയിരുന്നുവെന്നും അതിൽ പുറത്ത് വരാൻ കഴിയില്ലെന്ന് കരുതിയെങ്കിലും ഒരു ബേസ് മോഡൽ ഫോണിലൂടെ അതിന് സാധ്യമായെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഒരു യുവാവ് പ്രതികരിച്ചു. കൂടാതെ സന്ദേശങ്ങൾ അയക്കാനോ ഗൂഗിൾ മാപ്പ് നോക്കാനോ മാത്രമാണ് താൻ ഇപ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കാറെന്നും യുവാവ് പറഞ്ഞു. ബേസ് മോഡൽ ഫോണുകളിൽ നോക്കിയ 3310 മികച്ചതാണെന്ന് മറ്റൊരാൾ പറഞ്ഞു. സ്മാർട്ട് ഫോൺ ഉപയോഗം ഇനി അത്ര നിസ്സാരമായ കാര്യമല്ലെന്നും അവ ഉപയോക്താക്കളെ അടിമകളക്കുന്നുവെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. സ്മാർട്ട് ഫോണുകൾ വിഷത്തിന് തുല്യമാണെന്നും അത് എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നും ഒരു യുവാവ് പ്രതികരിച്ചു.
Summary: Explains why the young generation choose base model phones over smart phones
