യുപിഐ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ
- Published by:Vishnupriya S
- news18-malayalam
Last Updated:
എന്താണ് യുപിഐ ലൈറ്റ്?, എന്താണ് പുതിയ മാറ്റം?
യുപിഐ ലൈറ്റ് വാലറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ആര്‍ബിഐ. തടസങ്ങളില്ലാതെ ഇടപാടുകള്‍ നടത്തുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു മാറ്റം. 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ചെറിയ തുകകളുടെ ഇടപാടുകള്‍ വേഗത്തിലും തടസ്സമില്ലാതെയും നടത്തുക ലക്ഷ്യമിട്ടാണ് ഇത് അവതരിപ്പിച്ചത്. നിലവില്‍ യുപിഐ ലൈറ്റില്‍ ഒരു ദിവസം 2000 രൂപയുടെ ഇടപാടുകളാണ് നടത്താന്‍ കഴിയുക. ഒറ്റത്തവണ പരമാവധി 500 രൂപയുടെ ഇടപാടും നടത്താന്‍ കഴിയും.
എന്താണ് പുതിയ മാറ്റം ?
യുപിഐ ലൈറ്റിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ യുപിഐ ലൈറ്റ് വാലറ്റുകള്‍ നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ പോകുമ്പോള്‍ അവയിലേക്ക് സ്വയമേവ പണം എത്തിച്ചേരുന്നതിനുള്ള സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചെറിയ തുകകളുടെ ഇടപാടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
എന്താണ് യുപിഐ ലൈറ്റ്?
500 രൂപയില്‍ താഴെയുള്ള ചെറിയ തുകകളുടെ ഇടപാടുകള്‍ നടത്തുന്നതിനായാണ് യുപിഐ ലൈറ്റ് ആര്‍ബിഐ അവതരിപ്പിച്ചത്. പണമിടപാടുകള്‍ നടത്തുന്നതിന് എന്‍പിസിഐ(NPCI) കോമണ്‍ ലൈബ്രറി(സിഎല്‍) ആപ്ലിക്കേഷന്‍ ആണ് യുപിഐ ലൈറ്റ് ഉപയോഗിക്കുന്നത്. ചെറിയ ഇടപാടുകള്‍ക്ക് ഉപയോക്തൃ-സൗഹൃദ അനുഭവം നല്‍കുകയെന്നതാണ് യുപിഐ ലൈറ്റ് ലക്ഷ്യമിടുന്നത്.
advertisement
ആര്‍ബിഐ എംപിസി ജൂണ്‍ 2024
അതേസമയം, തുടര്‍ച്ചയായി എട്ടാം തവണം നയ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയില്ല. എന്നാൽ പണപ്പെരുപ്പത്തില്‍ കര്‍ശനമായി ജാഗ്രത പുലര്‍ത്തുമെന്ന് ആര്‍ബിഐ അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 08, 2024 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
യുപിഐ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ