TRENDING:

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ

Last Updated:

ഓരോ ഓർഡറിലും 19.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്

advertisement
ഇറ്റേണൽ ലിമിറ്റഡിന് കീഴിലുള്ള ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസിൽ ഓരോ ഓർഡറിനും 2.40 രൂപയുടെ വർദ്ധനവ് വരുത്തി. ജിഎസ്ടി (GST) ഒഴിവാക്കിയുള്ള പ്ലാറ്റ്‌ഫോം ഫീസ് ഇപ്പോൾ 12.50 രൂപയിൽ നിന്ന് 14.90 രൂപയായി ഉയർന്നു. ഓരോ ഓർഡറിലും 19.2 ശതമാനത്തിന്റെ വർദ്ധനവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.
News18
News18
advertisement

അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നത് സൊമാറ്റോയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള റെസ്റ്റോറന്റുകളുടെയും ഡെലിവറി പങ്കാളികളുടെയും പ്രവർത്തനങ്ങളെ ബാധിച്ചേക്കാം എന്ന സാഹചര്യത്തിലാണ് ഈ വിലവർദ്ധനവെന്നാണ് സൂചന. അർബൻ മൊബിലിറ്റി സ്റ്റാർട്ടപ്പായ റാപ്പിഡോ 'ഓൺലി' (Ownly) എന്ന പേരിൽ തങ്ങളുടെ ഭക്ഷണ വിതരണ സേവനം ബെംഗളൂരുവിൽ ആരംഭിച്ച സാഹചര്യത്തിലാണ് സൊമാറ്റോയുടെ ഈ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുമുമ്പ് 2025 സെപ്റ്റംബറിലായിരുന്നു ഇത്തരമൊരു വർദ്ധനവ് നടപ്പിലാക്കിയത്. സൊമാറ്റോയുടെ എതിരാളികളായ സ്വിഗ്ഗി നിലവിൽ ഓരോ ഓർഡറിനും 14.99 രൂപയാണ് ഈടാക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, എൽപിജി വിതരണത്തിലുണ്ടായ തടസ്സങ്ങൾ റെസ്റ്റോറന്റുകളെ ബാധിച്ചിട്ടുണ്ടെന്നും ഇത് ഭക്ഷണ വിതരണത്തിന്റെ അളവ് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും കോട്ടക് സെക്യൂരിറ്റീസ് പറഞ്ഞു. എന്നാൽ ഡെലിവറി ചിലവുകൾ നിലവിൽ സ്ഥിരമായി തുടരുകയാണ്. വിതരണ ശൃംഖലയിലെ വെല്ലുവിളികൾ ഇറ്റേണലിനേക്കാൾ കൂടുതൽ സ്വിഗ്ഗിയെയാണ് ബാധിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിലെ പ്രതിസന്ധികൾ മാറുന്നതോടെ ഇറ്റേണൽ ലിമിറ്റഡ് മികച്ച നേട്ടം കൈവരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
Open in App
Home
Video
Impact Shorts
Web Stories