ഇന്ന് രാവിലെയാണ് ഊരിന് സമീപത്തെ കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും കാലിനും മുറിവേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക് പറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]വിവാഹത്തിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ്; വധുവിന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു[NEWS]പാഞ്ഞടുത്ത് ജെസിബി; രക്ഷകനായെത്തി ബൊലെറോ: മരണമുഖത്ത് നിന്ന് രക്ഷപെട്ട ഞെട്ടലിൽ യുവാവ്[NEWS]
advertisement
മേഖലയിൽ ഇപ്പോഴും കാട്ടാന തമ്പടിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി അട്ടപ്പാടി ഷോളയൂർ മേഖലയിൽ കാട്ടാനശല്യം തുടരുകയാണ്.
നിരവധി വീടുകളാണ് കാട്ടാന തകർത്തത്. ഏക്കറ് കണക്കിന് കൃഷി സ്ഥലവും നശിച്ചു. കാട്ടാനശല്യം പരിഹരിയ്ക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.