TRENDING:

പ്രവാചകനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; തൃശ്ശൂരിൽ ഒരാൾ അറസ്റ്റിൽ

Last Updated:

ഇയാൾ നിരന്തരം ഇത്തരം ശ്രമങ്ങൾ നടത്തുന്നതായി ആരോപണമുണ്ട്. ഇത്തരത്തിൽ ട്രോളുകൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശ്ശൂർ: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സാമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചിറമനേങ്ങാട് എൻജിനിയറിംഗ് കോളേജിന് സമീപം താമസിക്കുന്ന കാളകുളങ്ങര വീട്ടിൽ കെ.കെ അഷറഫിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement

ഫേസ്ബുക്കിലൂടെയാണ് ഇയാൾ മുഹമ്മദ് നബിയെയും പത്നിയേയും മോശമായി ചിത്രീകരിച്ചും നിന്ദിച്ചും പോസ്റ്റിട്ടത്. മതവികാരം  വൃണപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.

TRENDING:ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ [NEWS]കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ [NEWS]'ആന ചരിഞ്ഞസംഭവം അന്വേഷിക്കും; കുറ്റക്കാര്‍ക്കെതിരെ നടപടി': കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ [NEWS]

advertisement

ഇയാൾ നിരന്തരം ഇത്തരം ശ്രമങ്ങൾ നടത്തുന്നതായി ആരോപണമുണ്ട്. സമസ്ത കുന്നംകുളം താലൂക്ക് കമ്മിറ്റി, എസ്.വൈ.എസ് കുന്നംകുളം മണ്ഡലം കമ്മിറ്റി, കേരള മുസ്ലിം ജമാ അത്ത് കമ്മിറ്റി ഉൾപ്പെടെ നിരവധി മുസ്ലിം സംഘടനകൾ പരാതിയുമായി രംഗത്തെത്തി.

ഇത്തരത്തിൽ ട്രോളുകൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പ്രവാചകനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; തൃശ്ശൂരിൽ ഒരാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories