കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
Kottayam Murder | ദമ്പതികളെ ആക്രമിച്ച ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുടുംബവുമായി അകന്ന ബന്ധമുള്ള കുമരകം സ്വദേശിയായ മുഹമ്മദ് ബിലാൽ (23) ആണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് പുലർച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികളെ ആക്രമിച്ച ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുമായി പോയ പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. ആലപ്പുഴ - കോട്ടയം ജില്ലാ അതിര്‍ത്തിയിലുള്ള പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതെന്നാണ് വിവരം. ചൊവ്വാഴ്ച മുതല്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഷണ ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
TRENDING:Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS] HC on Online Class| ഓൺലൈൻ ക്ലാസിന് അധിക ഫീസ്; സ്വകാര്യ സ്കൂളുകൾക്ക് ഹൈക്കോടതിയുടെ വിലക്ക് [NEWS]Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ[NEWS]പരിചയമില്ലാത്ത ആരു വന്നാലും വീട്ടമ്മ വാതിൽ തുറക്കാറില്ലായിരുന്നുവെന്ന് ബന്ധുക്കളും അയൽക്കാരും പൊലീസിനോട് പറഞ്ഞിരുന്നു. ഈ വിവരം വച്ചാണ് അന്വേഷണം പരിചയക്കാരെ ചുറ്റിപ്പറ്റിയാക്കിയതെന്ന് പൊലീസ് പറയുന്നു. സിസിറ്റിവി ദൃശ്യങ്ങൾ നൽകിയ സൂചന വച്ചാണ് ബിലാലിലെത്തിയത്. കുടുംബവുമായ ദീർഘനാളായി പരിചയമുണ്ടായിരുന്ന ഇയാൾ കൃത്യം നടന്ന ദിവസം മോഷണത്തിനായി ഇവിടെയെത്തി.
advertisement
വീട്ടമ്മയായ സാലിയോട് വെള്ളം ആവശ്യപ്പെട്ടു. ഇവർ വെള്ളമെടുക്കാനായി പോയപ്പോൾ ഭർത്താവ് സാലിയെ വീട്ടിലെ ടീപ്പോയുടെ കാല് വച്ച് അടിച്ചു വീഴ്ത്തി. ഇതുകണ്ട് വെള്ളവുമായെത്തിയ ഷീബയെയും അടിച്ച് വീഴ്ത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതിന് പുറമ, ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. പ്ലംബ്ലിംഗ്, ഇലക്ട്രിക് വർക്കുകളിൽ പരിചയമുള്ള ബിലാൽ മരണം ഉറപ്പാക്കാനായാണ് ഷോക്കടിപ്പിക്കുകയും പിന്നീട് ഗ്യാസ് തുറന്ന് വച്ച് കടന്നു കളയുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഒരു ജുവൈനൽ കേസിലും പ്രതിയായിരുന്നു ബിലാൽ.
advertisement
Location :
First Published :
June 04, 2020 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ