സിവിൽ വർക്കിനായി 46 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 13 ലക്ഷംരൂപയുടെ സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, 36 ലക്ഷംരൂപയ്ക്ക് ഐ.സി.യു. കോട്ട്, മൾട്ടി പാരാമോണിറ്റർ, മൊബൈൽ എക്സ്‌റെ, ഇൻഫ്യൂഷൻപമ്പ്, എ.ബി.ജി. മെഷീൻ, നോൺ ഇൻവേസീവ് വെന്റിലേറ്റർ, വെന്റിലേറ്റഴ്സ്, ഡിഫിബ്രിലേറ്റർ, ഇ.സി.ജി. മെഷീൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.
TRENDING:രണ്ടാം ദിനം പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കറിനെ എൻ.ഐ.എ വിട്ടയച്ചു[NEWS]അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം; രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[NEWS]
advertisement
എ. പ്രദീപ് കുമാർ എം.എൽ.എ., ജില്ലാകളക്ടർ സാംബശിവറാവു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഐ.സി.യു.വിന്റെ നിർമാണ പ്രവർത്തനം. ഈ മാസം അവസാനത്തോടുകൂടി ഐ.സി.യു. പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. എ . നവീൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണപ്രവൃത്തിയുടെ ചുമതല.