Gold Smuggling Case | രണ്ടാം ദിനം പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കറിനെ എൻ.ഐ.എ വിട്ടയച്ചു
Gold Smuggling Case | രണ്ടാം ദിനം പത്തര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കറിനെ എൻ.ഐ.എ വിട്ടയച്ചു
തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ എന്‍ഐഎ ഓഫീസില്‍നിന്ന് പുറത്തുവിട്ടത്. കൊച്ചിയിലെത്തിയ അതേ കാറിൽ തന്നെ ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിനത്തിൽ പത്തര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. കൊച്ചിയിലെത്തിയ അതേ കാറിൽ തന്നെ ശിവശങ്കർ തിരുവനന്തപുരത്തേക്ക് മടങ്ങി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന വിവരമാണ് എൻ.ഐ.എ നൽകുന്നത്.
തിങ്കളാഴ്ച രാവിലെയാണ് എൻ.ഐ.എ ആവശ്യപ്പെട്ടതനുലരിച്ച് ശിവശങ്കര്‍ കൊച്ചി ഓഫീസിലെത്തിയത്. അന്ന് രാവിലെ പത്തു മുതൽ രാത്രി 8.30 വരെ വരെ ചോദ്യംചെയ്തു. തുടർന്ന് കൊച്ചിയിലെ തന്നെ ഹോട്ടലിൽ ശിവശങ്കറിനെ താമസിപ്പിച്ച ശേഷം ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.