കക്കയൂർ സ്വദേശി വിനുവാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കൊടുവായൂരിന് സമീപമുള്ള കാക്കയൂരിൽ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അച്ഛനെ ചികിത്സക്കായി കൊണ്ടുവരികയായിരുന്നു വിനു. ആളുകൾ ബഹളം വെയ്ക്കുന്നത് കണ്ട യുവാവ് ബൈക്ക് നിർത്തി സ്ത്രീയെ രക്ഷപ്പെടുത്താനായി പുഴയിലേക്ക് ചാടുകയായിരുന്നു.
എന്നാൽ അപകടത്തിൽപ്പെട്ട സ്ത്രീ മരണവെപ്രാളത്തിൽ യുവാവിനെ പുഴയിലേക്ക് പിടിച്ചു താഴ്ത്താൻ ശ്രമിച്ചു. തുടർന്ന് ഏറെ സാഹസികമായി വിനു ഇവരെ കരയിലേക്ക് മാറ്റി. പിന്നാലെ എത്തിയ പൊലീസും ഫയർഫോഴ്സും പുഴയിൽ നിന്നും ഇവരെ കരയിലേക്ക് കയറ്റി.
advertisement
[NEWS]'എന്നെ കണ്ടുപിടിക്കൂ'; ത്രോ ബാക്ക് ചിത്രം പങ്കുവെച്ച് രമ്യാകൃഷ്ണന്റെ വെല്ലുവിളി
[NEWS]Bold and Beautiful|ഹോട്ട് ലുക്കിൽ മീരാനന്ദൻ; ചിത്രങ്ങൾ വൈറൽ [PHOTO]
അച്ഛനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്നിട്ടും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സാഹസികമായി ഇടപെട്ട യുവാവിനെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും അഭിനന്ദിച്ചു.
ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനാണ് വിനു.
പുഴയിൽ ചാടിയ സ്ത്രീയ്ക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.