രാജാക്കാട് മമ്മട്ടിക്കാനത്ത് ആണ് സംഭവം. വേഴാമ്പലിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ വേഴാമ്പലിനെ രക്ഷിച്ച് വനപാലകർക്ക് കൈമാറുകയായിരുന്നു.
കാടുകൾ നായാട്ട് സംഘങ്ങൾ കയ്യടക്കുമ്പോൾ പുഴുവും പൂമ്പാറ്റയുമടക്കം ഭൂമിക്ക് അവകാശികളാണെന്ന് ഓർമപ്പെടുത്തുകയാണ് രാജാക്കാട് മമ്മട്ടിക്കാനത്തെ പെയിന്റിംഗ് തൊഴിലാളികളായ സന്ദീപും കൂട്ടുകാരും.
You may also like:മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ [NEWS]മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം [NEWS] എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക് [NEWS]
advertisement
പെയിന്റിംഗ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് റോഡരികിൽ ഇരിക്കുന്ന വേഴാമ്പൽ കുഞ്ഞിനെ തെരുവുനായ പിടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നായയെ ഓടിച്ച് വേഴാമ്പലിനെ എടുത്ത് വീട്ടിൽ എത്തിച്ചു. തുടർന്ന്, എസ്.എഫ്.ഒ കെ.വി സുരേഷിനെ വിവരമറിയിച്ചു.
പൊന്മുടി ബീറ്റ് ഫോറസ്റ്റർ ഓഫീസർ കെ.അനിൽ, വി.വിനോദ് എന്നിവർ നേരിട്ടെത്തി വേഴാമ്പലിനെ ഏറ്റുവാങ്ങി.
മാതൃകാപരമായ ഇടപെടൽ നടത്തിയ യുവാക്കളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു. ഉൾക്കാടുകളിലെ ഉയരമുള്ള മരങ്ങളിൽ അപൂർവമായി കാണുന്ന വേഴാമ്പലിനെ കാണുന്നതിന് നിരവധി പേരാണ് എത്തിയത്.