പുലർച്ചെ സെൻട്രൽ ജയിലിൽ കോവിഡ് നിരീക്ഷണ വാർഡിൽ നിന്നും വെൻറിലേറ്റർ ഇളക്കി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. തുടർന്ന് പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
BEST PERFORMING STORIES:ലോക്ക് ഡൗൺ: കേരളത്തിൽ കുടുങ്ങിയ വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു [PHOTO]ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും: 59 പേർ അറസ്റ്റിൽ [PHOTO]പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു; സാമ്പിള്‍ പരിശോധനക്കയച്ചു [NEWS]
advertisement
റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിലാണ് അജയ് ബാബു പിടിയിലായത് . ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ കണ്ണപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കൈയോടെ പൊക്കി.
കാസർഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് അജയ് ബാബു . കഴിഞ്ഞ 25 ആം തീയതിയാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. കാസർകോട് നിന്ന് വന്നതിനാൽ നിരീക്ഷണത്തിൽ വയ്ക്കുകയായിരുന്നു.
