പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു; സാമ്പിള്‍ പരിശോധനക്കയച്ചു

പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.

News18 Malayalam | news18-malayalam
Updated: April 4, 2020, 9:29 AM IST
പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു; സാമ്പിള്‍ പരിശോധനക്കയച്ചു
coronavirus-
  • Share this:
പത്തനംതിട്ട: ദുബായില്‍ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആളുടെ പിതാവ് മരിച്ചു. പത്തനംതിട്ട പെരുന്നാടാണ്‌ സംഭവം. ജാഗ്രതാ നടപടികളുടെ ഭാഗമായി മരണപ്പെട്ടയാളുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.
You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]

മരിച്ചയാളുടെ മകൻ മാര്‍ച്ച് ഇരുപതിനാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ രക്ത സ്രവ സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് ശേഖരിച്ച് പരിശോധനക്ക് അയച്ചത്. ഇയാളുടെ ഫലത്തിനായി കാത്തിരിക്കവേയാണ് ഇന്നലെ രാത്രിയോടെ പിതാവിന്റെ മരിച്ചത്.

മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


First published: April 4, 2020, 9:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading