ജില്ലയില്‍ പലയിടങ്ങളിലായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ കോഴി, താറാവ് തുടങ്ങിയവയുടെ വില്‍പനയും കടത്തും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചിക്കന്‍ വിഭവങ്ങള്‍ മാറ്റി നിര്‍ത്താനുള്ള ഹോട്ടലുടമകളുടെ തീരുമാനം.
BEST PERFORMING STORIES:UAEയിൽ ആറ് ഇന്ത്യക്കാർക്ക് സ്ഥിരീകരിച്ചു [PHOTOS]Fact Check | സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചോ? [NEWS]കോവിഡ് 19: സംസ്ഥാനത്ത് പി എസ് സി പരീക്ഷകൾ മാറ്റി [NEWS]
advertisement
വൈറസിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
പക്ഷേ ഫ്രീസറുകളില്‍ സൂക്ഷിച്ചിരുന്ന മാംസം തീരുന്നതുവരെ ചിലയിടങ്ങളില്‍ ചിക്കന്‍ വിഭവങ്ങളുണ്ടാവും. മട്ടനും ബീഫും സീ ഫുഡും കൊണ്ട് ചിക്കന്‍റെ കുറവ് നികത്താന്‍ വ്യാപാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും കച്ചവടത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഹോട്ടലുടമകള്‍.
