TRENDING:

ആലപ്പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; പാമ്പുകടിയേറ്റതെന്ന് സംശയം

Last Updated:

ഉച്ചയ്ക്ക് ശേഷം ഖദീജയെ കാണാതായതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിക്കുന്ന വാടക വീടിനു 100 മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ:  വയോധികയെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചാക്കൽ തൃച്ചാറ്റുകുളത്ത് ചാത്തുവള്ളിയിൽ ഖദീജ  ആണ് മരിച്ചത്. അറുപത്തി രണ്ട് വയസ്സായിരുന്നു. ഇവർക്ക് പാമ്പുകടിയേറ്റതായാണ് സംശയം.
advertisement

You may also like:Online Class| പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായമൊരുക്കി കൊച്ചിയിലെ ചായപ്പീടിക

[NEWS]നാല് ആരോഗ്യ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തൂ; പ്രതിരോധശേഷി വർധിക്കും [NEWS] 'മുസ്ലിം തടവുകേന്ദ്രങ്ങൾ തുടരാൻ ചൈനയ്ക്ക് അനുവാദം നൽകി'; ട്രംപിനെതിരെ വീണ്ടും വെളിപ്പെടുത്തൽ

advertisement

[NEWS]

പാമ്പ് കടിയേറ്റതിനു സമാനമായ പാടുകൾ കാൽപാദത്തിൽ കണ്ടെത്തി. പൂച്ചാക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം ഖദീജയെ  കാണാതായതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ്  ഇവർ താമസിക്കുന്ന വാടക വീടിനു  100 മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്.

ഖദീയുടെ മകളും, ഭർത്താവും രോഗബാധിതരായി  കിടപ്പിലാണ്. ഖദീജ അസുഖബാധിതയായിരുന്നുവെന്ന്ഭർത്താവ് ഇബ്രാഹിം പൊലീസിന് മൊഴി നൽകി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി യിലേക്ക് മാറ്റി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ആലപ്പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; പാമ്പുകടിയേറ്റതെന്ന് സംശയം
Open in App
Home
Video
Impact Shorts
Web Stories