Online Class| പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായമൊരുക്കി കൊച്ചിയിലെ ചായപ്പീടിക
- Published by:user_49
- news18-malayalam
Last Updated:
സമോവർ ചായക്കടയിലെ ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് 5 സ്മാർട്ട് ടീവികളും 12 ടാബ്‌ലെറ്റുകളുമാണ് വാങ്ങി നൽകിയത്
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായമൊരുക്കുകയാണ് ഒരു ചെറിയ ചായപ്പീടിക. പള്ളുരുത്തിയിലെ സമോവർ ചായക്കടയിലെ ജീവനക്കാരും സുഹൃത്തുക്കളും ചേർന്ന് വിദ്യാർത്ഥികൾക്ക് പഠനത്തിനായി 5 സ്മാർട്ട് ടീവികളും 12 ടാബ്‌ലെറ്റുകളുമാണ് വാങ്ങി നൽകിയത്.

സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സി.ജെ സേവ്യർക്ക് ടെലിവിഷൻ കൈമാറി സിനിമ സീരിയൽ നടൻ സന്തോഷ് കീഴാറ്റൂർ പദ്ധതിക്ക് തുടക്കം കുറിച്ചു.
TRENDING:Covid 19 in Kerala | ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി: മുഖ്യമന്ത്രി [NEWS]'ചൈന ചതിക്കും; ഇന്ത്യയിലെ ചൈനീസ് ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ അടയ്ക്കണം': കേന്ദ്രമന്ത്രി രാംദാസ് അത്താവാലേ [NEWS]Rape in Moving Bus| മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
സിജുവും നാസിമുമാണ് സമോവർ ചായപ്പീടികയുടെ ഉടമസ്ഥർ. ഇവരും സുഹൃത്തുക്കളും ചേർന്ന് ലോക്ക്ഡൌൺ കാലത്ത് അർഹരായവർക്ക് മരുന്നും ഭക്ഷണവും നൽകി ഒപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2020 7:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Online Class| പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായമൊരുക്കി കൊച്ചിയിലെ ചായപ്പീടിക


