നാല് ആരോഗ്യ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തൂ; പ്രതിരോധശേഷി വർധിക്കും

Last Updated:

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഭക്ഷണക്രമത്തിൽ മാത്രം മാറ്റം വരുത്തിയിട്ട് കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജീവിത ശൈലി തന്നെ മാറണം.

കോവിഡ് വ്യാപനത്തോടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. അതിനായി ഭക്ഷണ രീതിയിൽ തന്നെ ആദ്യം കൈവെച്ചു. പ്രതിരോധ ശേഷി നൽകുന്ന ഭക്ഷണ പദാർഥങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തി. എന്നാൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഭക്ഷണക്രമത്തിൽ മാത്രം മാറ്റം വരുത്തിയിട്ട് കാര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജീവിത ശൈലി തന്നെ മാറണം. നാല് ആരോഗ്യ ശീലങ്ങൾ ദിനചര്യയിൽ ഉണ്ടെങ്കിൽ രോഗപ്രതിരോധ ശേഷി വർധിക്കുമെന്നും വിദഗ്ധർ പറയുന്നു.
ആവശ്യത്തിനുള്ള ഉറക്കം
ഉറക്കവും പ്രതിരോധ ശേഷിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഉറങ്ങുന്ന സമയത്ത് വൈറസുകൾ പോലുള്ള ഇൻട്രാ സെല്ലുലാർ പതോജൻസിനെതിരെ പോരാടുന്ന പ്രത്യേക സെല്ലുകൾ (ടി സെല്ലുകൾ) ഉത്പാദിപ്പിക്കപ്പെടുന്നു. കൂടാതെ, നിങ്ങൾ ഉറങ്ങുമ്പോൾ സൈറ്റോകൈനുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന രോഗപ്രതിരോധ പ്രോട്ടീനുകളാണ് സൈറ്റോകൈനുകൾ. അതിനാൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിർത്താൻ ആവശ്യത്തിനുള്ള ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
advertisement
[NEWS]
ദിവസേന വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അണുബാധകളും രോഗങ്ങളും ഒഴിവാക്കാൻ ഇത് സഹായിക്കും. വ്യായാമങ്ങൾ രോഗപ്രതിരോധ കോശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ അവയ്ക്ക് രോഗകാരികളെ തിരിച്ചറിയാൻ കഴിയുകയും അവയോട് വേഗത്തിൽ പോരാടാൻ കഴിയുകയും ചെയ്യും.
advertisement
ഉയർന്ന വ്യായാമത്തിന് പകരം മിതമായ വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്.
ആരോഗ്യകരമായ ശരീര ഭാരം
അമിത ശരീര ഭാരം വെളുത്ത രക്താണുക്കളുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നതിനാൽ പ്രതിരോധ ശേഷിയെ മോശമായി ബാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിൽ വീക്കം കൂട്ടുന്നു. ഇവയെല്ലാം കൂടി രോഗങ്ങൾക്കും അണുബാധകൾക്കും ഇരയാകുന്നു. നിങ്ങൾക്ക് അമിതഭാരമുണ്ടോ എന്നറിയാൻ, നിങ്ങളുടെ ബി‌എം‌ഐ പരിശോധിക്കാം. നിങ്ങളുടെ ഭാരത്തെ നിങ്ങളുടെ ഉയരം കൊണ്ട് വിഭജിച്ച് ബി‌എം‌ഐ കണക്കാക്കാം - (കിലോഗ്രാം / മീ2 )
advertisement
നിങ്ങൾക്ക് 25 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു ബി‌എം‌ഐ ഉണ്ടെങ്കിൽ, നിങ്ങളെ അമിതഭാരമായി കണക്കാക്കാം.
മിതമായ അളവിലെ മദ്യം
മദ്യപാനം രോഗപ്രതിരോധ പ്രവർത്തനത്തെ പലതരത്തിൽ തടസപ്പെടുത്തുകയും അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു
പ്രതിരോധശേഷി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന നിങ്ങളുടെ കുടലിന്റെ മൈക്രോബയോട്ടയുടെ (നിങ്ങളുടെ കുടലിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾ) ബാലൻസ് ക്രമേണ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ കുടലിലെ പ്രവർത്തനത്തെ തകരാറിലാക്കുകയും അതിലൂടെ സൂക്ഷ്മാണുക്കൾക്ക് നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും അണുബാധയുണ്ടാക്കാനും കാരണമാകുന്നു. അതേസമയം മിതമായ അളവിലുളള മദ്യപാനം രോഗപ്രതിരോധ ശേഷിക്ക് വർധിപ്പിക്കുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷൻ വ്യക്തമാക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Life/
നാല് ആരോഗ്യ ശീലങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തൂ; പ്രതിരോധശേഷി വർധിക്കും
Next Article
advertisement
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
  • പോലീസ് സ്റ്റേഷനിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ, മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ്.

  • ബിടെക് അഡ്മിഷൻ തട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്താൻ പോലിസ് സനൂപിന്റെ വീട്ടിലെത്തിയിരുന്നു.

  • സനൂപിനെതിരെ ആൾമാറാട്ടത്തിന് കേസെടുത്ത് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.

View All
advertisement