'മുസ്ലിം തടവുകേന്ദ്രങ്ങൾ തുടരാൻ ചൈനയ്ക്ക് അനുവാദം നൽകി'; ട്രംപിനെതിരെ വീണ്ടും വെളിപ്പെടുത്തൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഉയ്ഗർ മുസ്ലിങ്ങൾക്കെതിരായ അടിച്ചമര്‍ത്തലില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി ചൈനയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ല്. ഈ ബില്ലിൽ പ്രസിഡന്റ് ട്രംപ് ഒപ്പിട്ട ദിവസം തന്നെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നത്.
വാഷിങ്ടണ്‍: പടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിന്‍ജിയാങില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉയ്ഗർ മുസ്ലിങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവെച്ചു. ഉയ്ഗർ മുസ്ലിങ്ങൾക്കെതിരായ അടിച്ചമര്‍ത്തലില്‍ ഉത്തരവാദികളായവര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി ചൈനയ്ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ല്.
എന്നാൽ, ബില്ലിൽ ഒപ്പിട്ട ദിവസം തന്നെ ഈ വിഷയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുൻ ദേശീയ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ രംഗത്തെത്തി. ഉയ്ഗർ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകാൻ ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്ങിന് ഡൊണാൾഡ് ട്രംപിന് നേരത്തെ അനുവാദം നൽകിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
ജോൺ ബോൾട്ടന്റെ പ്രസിദ്ധീകരിക്കാൻ പുസ്തകത്തെ കുറിച്ച് ദി വാൾസ്ട്രീറ്റ് ജേണലിൽ വന്ന കുറിപ്പിലാണ് ട്രംപിനെ കുറിച്ചുള്ള ആരോപണങ്ങൾ ഉള്ളത്. പശ്ചിമ ചൈനയിൽ ഉയ്ഗർ വംശജർക്കായി തടവറകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വർഷം നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും സംസാരിച്ചതെന്നും ജോണ്‍ ബോൾട്ടൻ പറയുന്നു.
advertisement
Related News - 'തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഡൊണാൾഡ് ട്രംപ് രഹസ്യമായി ചൈനയുടെ സഹായം തേടി'; മുൻ സുരക്ഷാ ഉപദേഷ്ടാവ്
"ഇരുവരും മാത്രമുള്ളപ്പോൾ താൻ എന്തിനാണ് അടിസ്ഥാനപരമായി സിൻജിയാങ്ങിൽ തടങ്കൽപ്പാളയങ്ങൾ നിർമ്മിക്കുന്നതെന്ന് സി ജിൻപിങ് വിശദീകരിച്ചിരുന്നു. ഞങ്ങളുടെ വ്യാഖ്യാതാവ് പറയുന്നതനുസരിച്ച്, ക്യാമ്പുകൾ പണിയുന്നതിൽ മുന്നോട്ട് പോകണമെന്ന് ട്രംപ് പറഞ്ഞു, ഇത് ശരിയായ കാര്യമാണെന്ന് ട്രംപ് കരുതി," ബോൾട്ടൺ എഴുതുന്നു. "2017 നവംബറിലെ ചൈനയിലേക്കുള്ള യാത്രയിൽ ട്രംപ് സമാനമായ എന്തോ പറഞ്ഞുവെന്ന് ദേശീയ സുരക്ഷാ കൗൺസിലിന്റെ ഏഷ്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ മാത്യു പോറ്റിംഗർ എന്നോട് പറഞ്ഞു."- ബോൾട്ടൺ പറയുന്നു.
advertisement
TRENDING:Sabarimala Airport ശബരിമല വിമാനത്താവളത്തിന് 2263 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതി [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
'യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക് പ്രകാരം ഒരു ദശലക്ഷത്തിലധികം ഉയ്ഗറുകൾ, കസാക്കുകൾ, കിർഗിസ്, മറ്റ് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങൾ എന്നിവരെ ചൈനീസ് സർക്കാർ തടങ്കൽ ക്യാമ്പുകളിൽ തടഞ്ഞുവച്ചിട്ടുണ്ട്, അവിടെ അവരെ പീഡനത്തിനും ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിന് വിധേയരാക്കുന്നു. ശാരീരികവും ലൈംഗികവുമായ ദുരുപയോഗം, നിർബന്ധിത അധ്വാനം, മരണം. '- എന്നിങ്ങനെയാണ് സംഭവിക്കുന്നതെന്നും വിവരിക്കുന്നു.
advertisement
സിങ്ചിയാങ്ങിലെ ബീജിങ്ങിന്റെ നടപടികൾ ഈ നൂറ്റാണ്ടിന്റെ കറപ്പാടുകൾ എന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിശദീകരിക്കുന്നത്. യുഎസ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലിനെ എതിര്‍ത്ത് ഒരംഗം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. പത്തുലക്ഷത്തിലധികം ഉയ്ഗർ മുസ്‌ലിംകളെ ചൈന തുറങ്കിലടച്ചിട്ടുണ്ടെന്നാണ് യുഎന്‍ കണക്ക്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2020 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'മുസ്ലിം തടവുകേന്ദ്രങ്ങൾ തുടരാൻ ചൈനയ്ക്ക് അനുവാദം നൽകി'; ട്രംപിനെതിരെ വീണ്ടും വെളിപ്പെടുത്തൽ


