രാമക്ഷേത്രം ഉദ്ഘാടനം | Ram Mandir Ayodhya Inauguration LIVE
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. ഭക്തി വ്യക്തിപരമാണെന്നും ചടങ്ങ് ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും വ്യക്തമാക്കിയാണ് കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് കടമ; ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദ: എൻ എസ് എസ്
advertisement
കോൺഗ്രസിൽ നിന്നും സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ജനുവരി 22 ന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. മതം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കോൺഗ്രസ് നിലപാട്.
'ഞങ്ങളുടെ രാമൻ നിൽക്കുന്നത് ഗാന്ധിജി മരിച്ചുവീണ ബിർളാ മന്ദിരത്തിന്റെ ഇടനാഴിയിൽ': വിഡി സതീശൻ
അതേസമയം, രാമക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാതിരിക്കത്തത് ഈശ്വരനിന്ദ അല്ലെന്ന് എൻഎസ്എസ്സിനും എംവി ഗോവിന്ദൻ മറുപടി നൽകി. രാമക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാത്തത് ഈശ്വരനിന്ദ അല്ലെന്ന് എം വി ഗോവിന്ദൻ. അമ്പലത്തിലും പള്ളിയിലും പോകാൻ എല്ലാവർക്കും അവകാശമുണ്ട്. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുക എന്നത് പാർടിക്ക് പ്രധാനമാണ്. രാഷ്ട്രീയ താല്പര്യം അടിസ്ഥാനപ്പെടുത്തിയാണ് ആ പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു.