രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് കടമ; ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദ: എൻ എസ് എസ്
- Published by:Naseeba TC
- news18-malayalam
Last Updated:
ആരെങ്കിലും എതിർക്കുന്നുണ്ടെങ്കിൽ അത് സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കുമെന്നും എൻഎസ്എസ്
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയെന്ന് എൻഎസ്എസ്. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് അതിനെ ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നും എൻഎസ്എസ് വാർത്താ കുറിപ്പിൽ പറയുന്നു.
ചടങ്ങിൽ പങ്കെടുക്കുന്നതിൽ ജാതിയോ മതമോ നോക്കേണ്ടതില്ല. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും.
രാഷ്ട്രീ ലക്ഷ്യം വെച്ചോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയോ അല്ല ഈ നിലപാട് സ്വീകരിക്കുന്നതെന്നും ഈശ്വര വിശ്വാസത്തിന്റെ പേരിൽ രാമക്ഷേത്രത്തിന്റെ നിർമാണഘട്ടം മുതൽ എൻഎസ്എസ് ഇതിനോട് സഹകരിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
advertisement
എൻഎസ്എസ് നിലപാട് പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി.
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഭക്തി വ്യക്തിപരമാണെന്നും ബിജെപിയുടെയും ആർഎസ്എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.
Location :
Kottayam,Kottayam,Kerala
First Published :
January 10, 2024 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Ram Mandir/
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് കടമ; ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദ: എൻ എസ് എസ്