ഇന്ന് രാവിലെ ചൂച്ചയുടെ ചരമവാര്‍ഷികത്തിന്റെ പരസ്യം പത്രത്തില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും എന്നാല്‍ പിന്നീട് ആ പരസ്യത്തെ ട്രോളുന്ന പോസ്റ്റുകളാണ് കാണാന്‍ കഴിഞ്ഞതെന്നും പറഞ്ഞാണ് സാലി വര്‍മയുടെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്.
Also Read: പൂച്ച 'നായരാ'യി ട്രോളർമാർ 'പുലി'കളായി; ഒരു കുടുംബത്തിന്റെ ജന്തുസ്നേഹം വൈറലായതിങ്ങനെ
എല്ലാ കുടുംബങ്ങളും അവരുടെ കുട്ടികള്‍ക്ക് ഇതുപോലെതന്നെയാണ് പേരിടുന്നതെന്നും ഏത് മതസ്ഥരായാലും അത് അങ്ങിനെയാണെന്നും പറയുന്ന സാലി തന്റെ അച്ഛന് ഒരു വളര്‍ത്തുനായ ഉണ്ടായിരുന്നെന്നും അമ്മു വര്‍മയെന്നായിരുന്നു അതിന്റെ പേരെന്നും പറഞ്ഞു. അമ്മു വര്‍മ്മയെന്ന പേര് നല്‍കിയത് അവളെയും കുടുംബത്തിലെ ഒരംഗമായി തന്നെ കാണുന്നതിനാലാണെന്നും ജാതിപരമായ ഒന്നായിരുന്നില്ല അതെന്നും പറഞ്ഞ സാലി അച്ഛന്‍ തന്റെ ഏറ്റവും ചെറിയ മകളായായിരുന്നു നായയെ കണ്ടിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 'അമ്മു വര്‍മ്മ' മരിച്ചെന്ന് പറഞ്ഞ സാലി അവളെന്നും തങ്ങളുടെ സഹോദരിയായിരിക്കുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളും കുടുംബാംഗങ്ങളാണെന്നും ആ പൂച്ചയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞാണ് സാലി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
