മനുഷ്യന് മാത്രമല്ല പൂച്ചയ്ക്കുമുണ്ട് ജാതിയും മതവുമൊക്കെ. അതും 'നായര്‍' പൂച്ച. ഇന്ന് രാവിലെ മുതല്‍ വാട്സ്ആപ്പില്‍ വൈറലായി പറന്ന ഒരു പത്ര കട്ടിംഗാണ് പൂച്ചയ്ക്കും ജാതി ഉണ്ടെന്ന ഉത്തരത്തിലെത്താന്‍ പലരെയും പ്രേരിപ്പിച്ചിരിക്കുന്നത്. ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ 'ചുഞ്ചു നായര്‍' എന്ന പൂച്ചയുടെ ചിത്രമാണ് പത്രപ്പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യമൊക്കെ ഫോട്ടോഷോപ്പ് ആണെന്നു കരുതി പലരും ഇത് അവഗണിച്ചെങ്കിലും പിന്നീട് സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ മുംബൈ എഡിഷനിലാണ് പരസ്യം അച്ചടിച്ചു വന്നത്. പരസ്യം നല്കിയതാകട്ടെ മുംബൈയിലെ മലയാളി കുടുംബവും.
പൂച്ചയുടെ ചിത്രത്തിനൊപ്പം മോളൂട്ടി നിന്നെ ഞങ്ങള്‍ വല്ലാതെ മിസ് ചെയ്യുന്നുവെന്നാണ് അച്ചടിച്ചു വന്നത്. അതേസമയം പൂച്ചയുടെ പേരിനൊപ്പമുള്ള ജാതി വാലാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. പൂച്ചയുടെ 'ചുഞ്ചു നായര്‍' എന്ന പേര് ചൂണ്ടിക്കാട്ടി ട്രോളുകളും ഇറങ്ങിത്തുടങ്ങി.
ചുഞ്ചു നായര്‍ എന്ന വന്മരം വീണു. പകരം ആരെന്ന ചോദ്യമാണ് ട്രോളന്മാര് ഉയര്‍ത്തുന്നത്. ആദ്യമായി പത്രത്തില്‍ പടം അച്ചടിച്ചു വന്ന ചുഞ്ചുവിനോട് മറ്റു പൂച്ചകള്‍ അസൂയപ്പെടുന്നതും ട്രോളന്മാര് ഭാവനയില്‍ കണ്ടു. ഇതിനിടെ തോമാശ്ലീഹ വന്നില്ലായിരുന്നെങ്കില്‍ ഞാനും നായര്‍ പൂച്ച ആയേനെയെന്ന് ആത്മഗതം പറയുന്ന പി.സി ജോര്‍ജിന്റെ വീട്ടിലെ പൂച്ചയെയും ട്രോളന്മാര് സൃഷ്ടിച്ചു. കരയോഗത്തിന്റ വക ദുഃഖം രേഖപ്പെടുത്തിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
Also Read കേരളത്തിലെ ആ ഗജകേസരി ചരിഞ്ഞു; ദുഃഖം പങ്കിട്ട് നടൻ ജയറാം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Troll, ട്രോൾ പോസ്റ്റ്