ഇന്ത്യ എ ടീമിനായി ഓപ്പണറായി ബാറ്റ് ചെയ്യാൻ ഇറങ്ങിയ സൂര്യവൻഷി വെറും 17 പന്തിലാണ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. സെഞ്ച്വറി നേടാൻ 32 പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. 23 പന്തിൽ നിന്ന് 34 റൺസ് നേടിയ നമാൻ ധീറുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ വൈഭവ് 163 റൺസ് കൂട്ടിച്ചേർത്തു.
മുഹമ്മദ് ഫറാസുദ്ദീൻ എറിഞ്ഞ പതിമൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഒരു വലിയ ഷോട്ട് കളിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി റോപ്പിന് സമീപം അഹമ്മദ് താരിഖിന് ക്യാച്ച് നൽകിയാണ് സൂര്യവൻഷി പവലിയനിലേക്ക് മടങ്ങിയത്.സൂര്യവൻഷിയെ കൂടാതെ, ഇന്ത്യ എ ക്യാപ്റ്റൻ ജിതേഷും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നാലാമനായി ഇറങ്ങിയ വലംകൈയ്യൻ ബാറ്റ്സ്മാൻ 32 പന്തിൽ നിന്ന് 83 റൺസുമായി പുറത്താകാതെ നിന്നു.
advertisement
ഇന്ത്യ എയ്ക്കു വേണ്ടി ഒരു ടി20 മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനാണ് വൈഭവ്. സൂര്യവൻഷിക്ക് മുമ്പ്, ഒരു ടി20 മത്സരത്തിൽ ഇന്ത്യ എയുടെ ഏറ്റവും ഉയർന്ന സ്കോർ അജിങ്ക്യ രഹാനെയുടെ പേരിലായിരുന്നു. 2012 ജൂൺ 24 ന് പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി രഹാനെ 63 പന്തിൽ നിന്ന് 79 റൺസ് നേടിയിരുന്നു.
