ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ മുഴുവന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പാലിച്ചിട്ടില്ലെന്നതായിരുന്നു കഴിഞ്ഞ സീസണില്‍ കേരളം നേരിട്ട പ്രധാന പോരായ്മ. എന്നാല്‍ ഇന്ത്യാ വിന്‍ഡീസ് ഏകദിനത്തിനൊരുങ്ങി നില്‍ക്കുന്ന സ്‌റ്റേഡിയം ഐപിഎല്‍ മത്സരങ്ങള്‍ക്ക് പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ന്യൂസ് 18 കേരളത്തില്‍ മോണിങ്ങ് ഷോയില്‍ അതിഥിയായെത്തിയ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സിഒഒ അജയ് പത്മനാഭനാണ് സ്‌റ്റേഡിയം നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി വ്യക്തമാക്കിത്.
സമനിലക്കളിയില്‍ 'ഒന്നാമതെത്തിയത്' വിന്‍ഡീസ്, താരങ്ങളില്‍ ധോണി; കളിയിലെ കണക്കുകള്‍ ഇങ്ങനെ
advertisement
ഇന്ത്യ ന്യൂസിലാന്‍ഡ് ടി 20 യ്ക്ക് ശേഷം ബിസിസിഐ ചൂണ്ടിക്കാട്ടിയ പോരായ്മകളെല്ലാം സ്‌റ്റേഡിയം പരിഹരിച്ച് കഴിഞ്ഞതായും ഐപിഎല്ലിനു വേണ്ട എല്ലാ നടപടികളു പൂര്‍ത്തീകരിച്ചതായും അജയ് പത്മനാഭന്‍ പറഞ്ഞു. 'കഴിഞ്ഞ തവണ മത്സരം ലഭിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം മത്സരം പൂനെയിലേക്ക് മാറ്റുകയായിരുന്നു. അന്ന് ചൂണ്ടിക്കാണിച്ച എല്ലാ പ്രശ്‌നങ്ങളും പരഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തില്‍ കോര്‍പ്പറേറ്റ് ബോക്‌സ് സ്ഥാപിച്ച് കഴിഞ്ഞെന്നും കാണികളെ നിയന്ത്രിക്കാനുള്ള നപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ടീമുകള്‍ തൊട്ടടുത്ത നഗരങ്ങളില്‍ മത്സരങ്ങള്‍ നടത്തുന്ന രീതിയിലേക്ക് മാറുന്നുണ്ടെന്നും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് കൂടുതല്‍ ആരാധകരുള്ള തിരുവനന്തപുരത്ത് മത്സരം നടത്താന്‍ അവര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഡി മരിയ യൂ ബ്യൂട്ടി'; ഇഞ്ചുറി ടൈമില്‍ ഡി മരിയയുടെ സുന്ദര ഗോളിലൂടെ സനില പിടിച്ച് പിഎസ്ജി
നവംബര്‍ ഒന്നിനാണ് കാര്യവട്ടത്ത് ഇന്ത്യാ വിന്‍ഡീസ് ഏകദിന മത്സരം നടക്കുന്നത്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് തിരുവനന്തപുരത്ത്.
