'ഡി മരിയ യൂ ബ്യൂട്ടി'; ഇഞ്ചുറി ടൈമില്‍ ഡി മരിയയുടെ സുന്ദര ഗോളിലൂടെ സനില പിടിച്ച് പിഎസ്ജി
Last Updated:
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയ്ക്ക് സമനില ഭാഗ്യം. രണ്ട് തവണ പിന്നില്‍ നിന്ന ശേഷമാണ് സ്വന്തം മൈതാനത്ത് അവസാന നിമിഷം പിഎസ്ജി നാപ്പോളിയോട് സമനില നേടിയത്. നിശ്ചിത സമയത്ത് 2-1 ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഡി മരിയയുടെ സുന്ദര ഗോളിലൂടെ പിഎസ്ജിയുടെ സമനില.
29 ാം മിനിറ്റില്‍ ലോറന്‍സോ ഇന്‍സിഗ്‌നെ നേടിയ ഗോളിലൂടെ നാപ്പോളിയാണ് മത്സരത്തില്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ആദ്യപകുതിയില്‍ ലീഡ് സൂക്ഷിച്ച നാപ്പോളി രണ്ടാംപകുതിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ 61 ാം മിനിറ്റില്‍ നാപ്പോളി താരം മരിയോ റൂയി ഓണ്‍ ഗോള്‍ വഴങ്ങുകയായിരുന്നു. ഇതോടെ ഒപ്പമെത്തിയ പിസ്ജി ഉണര്‍ന്ന് കളിച്ചെങ്കിലും അധികം വൈകാതെ രണ്ടാം ഗോളുമായി നാപ്പോളി തിരിച്ച് വന്നു.
Stunning equaliser from Di Maria 👏🏻 pic.twitter.com/unL7WLJFQa
— Aysha Ridzuan (@ayshardzn) October 24, 2018
advertisement
77 ആം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സാണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. നാപ്പോളി വിജയിച്ചെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിലായിരുന്നു ഡി മരിയ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനായ് സമനില പിടിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഡി മരിയ യൂ ബ്യൂട്ടി'; ഇഞ്ചുറി ടൈമില്‍ ഡി മരിയയുടെ സുന്ദര ഗോളിലൂടെ സനില പിടിച്ച് പിഎസ്ജി