TRENDING:

ഗുസ്തിയിൽ ഇന്ത്യയുടെ അമൻ ഷെരാവത്തിന് വെങ്കലം; ഒളിംപിക്സിൽ രാജ്യത്തിന് ആറാം മെഡൽ

Last Updated:

ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി ഗുസ്തി താരം അമൻ ഷെരാവത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ-സ്റ്റൈൽ വിഭാഗത്തിൽ പ്യൂർട്ടോറിക്കോയുടെ ഡാരിയൻ ക്രൂസിനെ പരാജയപ്പെടുത്തി ഗുസ്തി താരം അമൻ ഷെരാവത്ത് (Aman Sehrawat) വെങ്കലം നേടി. ഒളിംപിക്സിലെ ഇന്ത്യയുടെ ആറാം മെഡലാണ് ഇത്. വ്യാഴാഴ്ച ഇന്ത്യൻ സംഘം രണ്ട് മെഡലുകൾ കൂടി തങ്ങളുടെ പട്ടികയിൽ ചേർത്തിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഷൂട്ടർമാർ നേരത്തെ നേടിയ മൂന്ന് വെങ്കല മെഡലുകൾക്ക് പുറമേ, നീരജ് ചോപ്രയും ഇന്ത്യൻ പുരുഷ ഹോക്കി ടീമും യഥാക്രമം ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയിരുന്നു.
അമൻ ഷെരാവത്ത് (PTI)
അമൻ ഷെരാവത്ത് (PTI)
advertisement

ഒളിമ്പിക്‌സിൻ്റെ അവസാന ദിനവും രണ്ട് ഇനങ്ങളും ബാക്കിയിരിക്കെ, ഒളിമ്പിക്‌സിലെ തങ്ങളുടെ മുമ്പത്തെ ഏറ്റവും മികച്ച നേട്ടമായ ഏഴു മെഡലുകളെ മറികടക്കാൻ ഇന്ത്യൻ സംഘത്തിന് സാധിക്കുമോയെന്ന കാര്യത്തിൽ വളരെ മങ്ങിയ സാധ്യതയുണ്ട്.

21 കാരനായ ഇന്ത്യൻ ഗുസ്തി താരം തൻ്റെ പേര് ഒളിമ്പ്യൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തുക മാത്രമല്ല ചെയ്തത്. വെങ്കല മെഡൽ നേട്ടത്തിലൂടെ അദ്ദേഹം ചരിത്രം കുറിക്കുകയും ചെയ്തു. ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറി ഷെരാവത്ത്.

advertisement

2003 ജൂലൈ 16 ന് ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ബിരോഹർ ഗ്രാമത്തിൽ ജനിച്ച അമൻ്റെ ആദ്യകാല ജീവിതം കഠിനമായിരുന്നു. 11 വയസ്സുള്ളപ്പോൾ ഷെരാവത്തിന് മാതാപിതാക്കളെ നഷ്ടമായി. ഒരനുജത്തി കൂടിയുള്ള ഷെരാവത്തിന്റെ ജീവിതത്തിൽ അമ്മാവൻ സുധിർ ഷെരാവത്തിന്റെ ഇടപെടലാണ് വഴിത്തിരിവായി മാറിയത്.

19 വയസ്സ് ആകുമ്പോഴേക്കും അമൻ ഗുസ്തി ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ തുടങ്ങിയിരുന്നു. 2019-ൽ നൂർ-സുൽത്താനിൽ നടന്ന ഏഷ്യൻ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ താരം സ്വർണം നേടി. തുടർന്ന് 2021-ൽ ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പും നേടി തൻ്റെ വിജയം ഇരട്ടിയാക്കി.

advertisement

അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അമൻ മാറി. കൂടാതെ അസ്താനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി.

Summary: India's Aman Sehrawat brings home a bronze medal to the nation's Olympic contingent, beating Puerto Rico’s Darian Cruz in the men’s 57kg free-style category

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗുസ്തിയിൽ ഇന്ത്യയുടെ അമൻ ഷെരാവത്തിന് വെങ്കലം; ഒളിംപിക്സിൽ രാജ്യത്തിന് ആറാം മെഡൽ
Open in App
Home
Video
Impact Shorts
Web Stories