TRENDING:

ദാരിദ്ര്യവും കഷ്ടപ്പാടുകളും താണ്ടി പാരീസ് ഒളിമ്പിക്‌സിലേക്ക്; വിശാഖപട്ടണം സ്വദേശി യെറാജി ജ്യോതിക്ക് പിന്തുണയുമായി റിലയന്‍സ് ഫൗണ്ടേഷന്‍

Last Updated:

ചില സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ജ്യോതി ഹൈദരാബാദിലെത്തുകയും പരിശീലനം തുടരുകയും ചെയ്തു. ജ്യോതിയുടെ പ്രകടനം പല പരിശീലകരെയും ആകര്‍ഷിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: പാരീസ് ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ പങ്കെടുക്കാന്‍ തയ്യാറെടുത്ത് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനി. ദാരിദ്ര്യം തീര്‍ത്ത വെല്ലുവിളികള്‍ ഭേദിച്ചാണ് യെറാജി ജ്യോതിയെന്ന 24കാരി തന്റെ സ്വപ്‌നം നേടിയെടുക്കാനായി മുന്നോട്ട് വന്നത്. വിശാഖപട്ടണം നഗരത്തിലെ കൈലാസപുരം തെരുവിലാണ് ജ്യോതി താമസിക്കുന്നത്. ചെറിയൊരു വീട്ടില്‍ അച്ഛന്‍ സൂര്യനാരായണയ്ക്കും അമ്മ കുമാരിയ്ക്കുമൊപ്പമാണ് ജ്യോതി കഴിയുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ് ജ്യോതിയുടെ അച്ഛനും അമ്മയും. സഹോദരനായ സുരേഷ് വിശാഖ പട്ടണം തുറമുഖത്തിലാണ് ജോലി ചെയ്യുന്നത്.
advertisement

'' കുട്ടിക്കാലം മുതലെ ജ്യോതി സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. പ്രത്യേകിച്ച് ഓട്ടത്തില്‍. സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പാളും അവളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്തവരാണ് ഞങ്ങള്‍. എന്നാല്‍ അവളുടെ സ്‌പോര്‍ട്‌സിലെ ഭാവിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത തരാമെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. പത്താം ക്ലാസ്സ് എത്തുന്നതിന് മുമ്പ് തന്നെ നിരവധി മെഡലുകളാണ് ജ്യോതി വാരിക്കൂട്ടിയത്,'' ജ്യോതിയുടെ അമ്മ പറഞ്ഞു.

സ്‌കൂള്‍ പഠനം കഴിഞ്ഞും സ്‌പോര്‍ട്‌സില്‍ തന്നെയായിരുന്നു ജ്യോതിയുടെ ശ്രദ്ധ. ചില സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ ജ്യോതി ഹൈദരാബാദിലെത്തുകയും പരിശീലനം തുടരുകയും ചെയ്തു. ജ്യോതിയുടെ പ്രകടനം പല പരിശീലകരെയും ആകര്‍ഷിച്ചു. തുടര്‍ന്ന് ജ്യോതിയ്ക്ക് മികച്ച പരിശീലനം നല്‍കുകയും ജില്ലാ-സംസ്ഥാനതല മത്സരങ്ങളില്‍ ജ്യോതിയെ പങ്കെടുപ്പിക്കുകയും ചെയ്തു.

advertisement

'' ഹൈദരാബാദില്‍ നിന്ന് ജ്യോതി ഒഡീഷയിലേക്ക് പോയി. അവിടുത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്ന് ഓട്ടത്തില്‍ പരിശീലനം നേടി. നിലവില്‍ ജ്യോതിയെ റിലയന്‍സ് ഫൗണ്ടേഷനാണ് പിന്തുണയ്ക്കുന്നത്. റിലയന്‍സ് ഫൗണ്ടേഷന്റെ സഹായത്തോടെ തന്റെ സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ് ജ്യോതി. ഞങ്ങള്‍ക്കതില്‍ സന്തോഷമുണ്ട്,'' ജ്യോതിയുടെ അമ്മ പറഞ്ഞു.

'' അവള്‍ക്ക് നല്ല പരിശീലനം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു. ഞങ്ങള്‍ക്ക് സ്‌പോര്‍ട്‌സിനെപ്പറ്റി ഒന്നും അറിയില്ല. ശരിയായ സമയത്ത് ഭക്ഷണം പോലും കഴിക്കാന്‍ നിവൃത്തിയില്ലാത്തവരാണ് ഞങ്ങള്‍. സ്‌കൂളിലെ അവളുടെ അധ്യാപകരാണ് ജ്യോതിയുടെ കഴിവ് തിരിച്ചറിഞ്ഞത്. അവരാണ് അവളെ പ്രോത്സാഹിപ്പിച്ചത്. ദേശീയ തലത്തില്‍ മെഡല്‍ നേടിയപ്പോഴാണ് അവളുടെ കഴിവ് എല്ലാവരും തിരിച്ചറിഞ്ഞത്,'' ജ്യോതിയുടെ സഹോദരന്‍ പറഞ്ഞു.

advertisement

നിലവില്‍ ജ്യോതി പഞ്ച്കുളയില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുകയാണ്. ഒപ്പം ജൂലൈ 26 മുതല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിന് തയ്യാറെടുക്കുകയും ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ദാരിദ്ര്യവും കഷ്ടപ്പാടുകളും താണ്ടി പാരീസ് ഒളിമ്പിക്‌സിലേക്ക്; വിശാഖപട്ടണം സ്വദേശി യെറാജി ജ്യോതിക്ക് പിന്തുണയുമായി റിലയന്‍സ് ഫൗണ്ടേഷന്‍
Open in App
Home
Video
Impact Shorts
Web Stories