ആഗസ്റ്റ് 5ന് ബംഗ്ളാദേശിലെ അഡാബോർ റിംഗ് റോഡിൽ നടന്ന പ്രതിഷേധത്തിനിടെയാണ് റുബെലിന് വെടിയേൽക്കുന്നത്. റുബെലിന്റെ പിതാവിന്റെ പരാതിയെതുടന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മറ്റാരുടെയോ നിർദ്ദേശത്തെ തുടന്ന് ഒരു സംഘം ആൾക്കാർ റുബെൽ ഉൾപ്പെട്ട നൂറ്കണക്കിന് വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർക്കുകയ്യിരുന്നു എന്നാണ് പരാതിയിൽ പറയുന്നതെന്ന് ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ റുബെൽ രണ്ട് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
എന്നാൽ പ്രതിഷേധം അരങ്ങേറിയ ആഗസ്റ്റ് 5 ന് ഷാക്കിബ് അൽ ഹസൻ രാജ്യത്തുണ്ടായിരുന്നില്ലെന്നും ഗ്ളോബൽ ടി20 കാനഡ ലീഗിൽ മത്സരിക്കുന്നതിനായി അദ്ദേഹം കാനഡയിലെ ബ്രാംപ്റ്റണിലായിരുന്നു എന്നുമാണ് ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. അതിന് മുന്പ് മേജർ ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കാൻ ഷാക്കിബ് അമേരിക്കയിലായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
അവാമി ലീഗിന് ഭരണം നഷ്ടമായതിനെത്തുടർന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിലും പ്രകടമായ മാറ്റങ്ങളുണ്ടായി.ബംഗ്ളാദേശ് മുൻ ക്യാപ്റ്റൻ ഫാറുഖ് അഹമ്മദ് ക്രിക്കറ്റ് ബോർഡിന്റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തിരുന്നു.
നിലവിൽ ഷാക്കിബ് അൽ ഹസൻ ബംഗ്ളാദേശ് ദേശീയ ടീമിനൊപ്പം പാകിസ്ഥാൻ പര്യടനത്തിലാണ്. റാവൽപിണ്ടിയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ബംഗ്ളാദേശ് പാകിസ്താനെ നേരിടും. കേസിൽ പ്രതി ചേർത്തതിനെത്തുടർന്ന് ഷാക്കിബ് പാകിസ്ഥാനെതിരെയുള്ള മത്സരങ്ങളിൽതുടരുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.ഇന്ത്യയുമായുള്ള ടെസ്റ്റ്, ടി20 സീരിസിനുള്ള ബംഗ്ളാദേശ് ടീമിലും ഷാക്കിബിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.