TRENDING:

മുസ്തഫിസുർ റഹ്മാൻ വിവാദത്തിനിടെ 2026 ലെ ഇന്ത്യൻ പര്യടന ഷെഡ്യൂൾ പുറത്തിറക്കി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്

Last Updated:

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പര്യടനം

advertisement
News18
News18
advertisement

ഐപിഎഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്‌മാനുമായി കരാറൊപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ 2026 ലെ ഇന്ത്യയുടെ ബംഗ്ളാദേശ് പര്യടന ഷെഡ്യൂൾ പുറത്തിറക്കി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്  (ബിസിബി). 2026-ലേക്കുള്ള സമഗ്ര ക്രിക്കറ്റ് കലണ്ടറാണ് ബിസിബി പുറത്തിറക്കിയത്. ഇതിൽ 2026 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പര്യടനം. രാഷ്ട്രീയ സംഘർഷങ്ങൾ കാരണം അനിശ്ചിതമായി മാറ്റിവച്ച 2025-ലെ സമാനമായ പരമ്പരയ്ക്ക് പകരമായിരിക്കും ഈ പര്യടനം എന്ന് ബിസിബി പറയുന്നു.

advertisement

ഇന്ത്യൻ പുരുഷ ടീം ഓഗസ്റ്റ് 28 ന് എത്തുമെന്നും ഏകദിന പരമ്പര സെപ്റ്റംബർ 1, 3, 6 തീയതികളിൽ നടക്കുമെന്നും തുടർന്ന് സെപ്റ്റംബർ 9, 12, 13 തീയതികളിൽ ടി20 ഐ ലെഗ് നടക്കുമെന്നാണ് ബിസിബി പറയുന്നത്.പാകിസ്ഥാൻ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ മൂന്ന് ഫോർമാറ്റുകളിലുമുള്ള ദ്വിരാഷ്ട്ര പരമ്പരകളും ബിസിബിയുടെ കലണ്ടറിൽ ഉൾപ്പെടുന്നു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഒപ്പിട്ട ബംഗ്ലാദേശി താരമായ മുസ്തഫിസുർ റഹ്‌മാനെ ഐപിഎൽ 2026ൽ നിന്ന് പുറത്താക്കാൻ ഉടമയായ സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മേൽ സമ്മർദം വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പര്യടന ഷെഡ്യുൾ പുറത്തുവന്നത്. പുതിയ ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് ബംഗ്ലാദേശി പേസറായ മുസ്തഫിസുർ റഹ്‌മാനെ കെകെആർ സ്വന്തമാക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
മുസ്തഫിസുർ റഹ്മാൻ വിവാദത്തിനിടെ 2026 ലെ ഇന്ത്യൻ പര്യടന ഷെഡ്യൂൾ പുറത്തിറക്കി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്
Open in App
Home
Video
Impact Shorts
Web Stories