ബൗളർ ഇഷാന്ത് ശർമയും ടീമിൽ മടങ്ങിയെത്താനാണ് സാധ്യത. പുതിയതായി തെരഞ്ഞെടുത്ത ചേതൻ ശർമ ചെയർമാനായ സെലക്ഷൻ കമ്മിറ്റി വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിനാണ് യോഗം. സുനിൽ ജോഷി, ദേബാശിഷ് മൊഹന്തി, ഹർവീന്ദർ സിങ്, എബി കുരുവിള എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റംഗങ്ങൾ. നിലവിലെ ഇന്ത്യൻ സ്ക്വാഡിൽ കാര്യമായ മാറ്റം വരുത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
advertisement
പരിക്കിനെ തുടർന്ന് വിശ്രമിക്കുന്ന ജസ്പ്രീത് ബുംറയും രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ മടങ്ങിയെത്തിയേക്കും. നടുവേദന കാരണമാണ് അശ്വിൻ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ കളിക്കാത്തത്. വയറുവേദനയെ തുടർന്ന് ബുംറ പുറത്തിരുന്നത്.
Also Read- അതിവേഗ സെഞ്ചുറി നേടിയിട്ടും 'കുഞ്ഞ് ആരാധികയെ' കുറിച്ച് ആശങ്കപ്പെട്ട് കിവീസ് സൂപ്പർതാരം
പേസർമാരായ മുഹമ്മദ് ഷാമി (കൈത്തണ്ടയിലെ ഒടിവ്), ഉമേഷ് യാദവ് (പേശിവലിവ്), ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ (തള്ളവിരലിൽ പരിക്ക്), ഹനുമ വിഹാരി (ഗ്രേഡ് 2 പേശിവലിവ്) എന്നിവർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഉണ്ടാകില്ല. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ചെന്നൈയിൽ (ഫെബ്രുവരി 5-9, 13-17) നടക്കാനിരിക്കെ, ജനുവരി 27 ന് ഇന്ത്യൻ ടീം ബയോ ബബിളിൽ പ്രവേശിക്കും.