News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 16, 2021, 3:57 PM IST
സോഫി ഡിവൈൻ
ന്യൂസിലാൻഡ് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സോഫി ഡിവൈന് വനിതാ ടി20യിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സൂപ്പർ സ്മാഷിൽ ഒട്ടാഗോക്കെതിരായ വെല്ലിംഗ്ടണിൽ നടന്ന മത്സരത്തിലായിരുന്നു 36 പന്തിൽ സോഫിയുടെ അതിവേഗ സെഞ്ചുറി. 94 റൺസെടുത്ത് നിന്ന സോഫി സിക്സിലൂടെ ചരിത്ര നേട്ടാം സ്വന്തമാക്കാൻ തീരുമാനിക്കുകയായിരുന്നു.
Also Read-
ഓസ്ട്രേലിയ 369ന് പുറത്ത്; 3 വിക്കറ്റ് നേട്ടവുമായി നടരാജനും ഷാർദൂലും വാഷിങ്ടൺ സുന്ദറുംചരിത്രനേട്ടം സോഫി തകർത്ത് ആഘോഷിക്കുമെന്നാണ് ആരാധകരും കാഴ്ചക്കാരും കരുതിയത്. എന്നാൽ പിച്ചിൽ കുത്തിയിരുന്ന് ബൗണ്ടറിക്ക് പുറത്തുള്ള കുഞ്ഞ് ആരാധികയെ നോക്കുകയായിരുന്നു സോഫി ചെയ്തത്. സോഫിയുടെ ബാറ്റിൽ നിന്ന് പറന്ന പന്ത് അമ്മയുടെ അടുത്തിരുന്ന കുഞ്ഞിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. സെഞ്ചുറി പൂർത്തിയാക്കിയ സന്തോഷത്തിൽ സഹതാരങ്ങൾ എഴുന്നേറ്റ് നിന്നു കൈയടിച്ചു. പക്ഷേ, പന്ത് കൊണ്ട കുഞ്ഞിനെ ഓർത്തായിരുന്നു സോഫിയുടെ ആശങ്ക. ഇതോടെ ആഘോഷവും സോഫി ഒഴിവാക്കി.
Also Read-
India-Australia| ബ്രിസ്ബേനിൽ രണ്ടാം ദിനം മഴയും കളിച്ചു; ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം
ഇടവേളയിൽ സോഫി പിച്ചിൽ നിന്ന് നേരേ പോയത് കുഞ്ഞിന്റെ അടുത്തേക്കായിരുന്നു. പന്ത് കൊണ്ട വേദനയിൽ വിതുമ്പുകയായിരുന്നു കുട്ടി. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ സോഫിയുടെ പെരുമാറ്റത്തിന് നിറഞ്ഞ കൈയടികളാണ് കിട്ടുന്നത്.
"സാംസ്കാരിക മൂല്യങ്ങൾ എങ്ങനെയാണ് മഹത്തായ രാജ്യങ്ങളെ കെട്ടിപ്പടുക്കുന്നതെന്ന് ഇത് കാണിക്കുന്നു. അതിനാലാണ് ന്യൂസിലാന്റ് ആ കൂട്ടത്തിലുള്ളത്. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് അത്തരം ഉയർന്ന ധാർമ്മികവും സാംസ്കാരികവുമായ മൂല്യങ്ങളും ആവശ്യമാണ്"- ഒരു ട്വിറ്റർ യൂസർ കുറിച്ചു.
“ജനങ്ങളുടെ ഹൃദയം എങ്ങനെ കവരാം” എന്ന് ന്യൂസിലാന്റുകാർ കാണിച്ചുതരുന്നു ”- മറ്റൊരാൾ എഴുതി. "കുട്ടിയോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും കാണിച്ചതിന് നന്ദി. നിങ്ങൾക്ക് കൂടുതൽ വിജയം ഉണ്ടാകട്ടെ." എന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു.
സോഫി ഡിവൈനിന്റെ സെഞ്ചുറി മികവിൽ വെല്ലിംഗ്ടൺ ടീം 129 റൺസിന്റെ വിജയലക്ഷ്യം 8.4 ഓവറിൽ മറികടക്കുകയും ചെയ്തു. സോഫിയുടെ ടി20യിലെ ആറാം സെഞ്ചുറിയാണിത്. അന്താരാഷ്‌ട്ര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന നേട്ടവും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈൻ കഴിഞ്ഞ വർഷം സ്വന്തമാക്കിയിരുന്നു. മുന്‍പ് നാല് ഫിഫ്റ്റി നേടിയിട്ടുള്ള മിതാലി രാജ്, ക്രിസ് ഗെയ്‌ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് താരം മറികടന്നത്.
Published by:
Rajesh V
First published:
January 16, 2021, 3:55 PM IST