India-Australia| വിസ്മയം ഒരുക്കി താക്കൂർ –സുന്ദർ സഖ്യം; ഏഴാം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി
- Published by:user_49
Last Updated:
217 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 123 റൺസ്
ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിൽ റെക്കോർഡ് സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഷാർദുൽ താക്കൂർ – വാഷിങ്ടൻ സുന്ദർ സഖ്യം കരകയറ്റിയത്. 217 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 123 റൺസ്. 115 പന്തുകൾ നേരിട്ട താക്കൂർ, ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്തു. കന്നി ടെസ്റ്റ് കളിക്കുന്ന വാഷിങ്ടൻ സുന്ദർ 144 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 62 റൺസുമെടുത്തു.
102–ാം ഓവറിൽ പിരിയുമ്പോൾ ഇരുവരും ഇന്ത്യയെ 300 കടത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് 60 റൺസ് അടുത്തുവരെ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. ബ്രിസ്ബെയ്നിൽ ഇന്ത്യൻ ഇന്നിങ്സിൽ 50 കടന്ന ഏക കൂട്ടുകെട്ടു കൂടിയാണിത്.
Also Read ബർഗ്ലേഴ്സ് അലാറം വച്ചതു വെറുതെയായി; ഷട്ടര്‍ മുറിച്ച് കള്ളൻ കൊണ്ടു പോയത് എട്ട് ക്വിന്റല്‍ കുരുമുളക്
ഒന്നാമിന്നിങ്സില്‍ ആസ്ട്രേലിയയുടെ ലീഡ് അതോടെ 33 റണ്‍സിലൊതുങ്ങി. മൂന്നാം ദിനം ആതിഥേയര്‍ രണ്ടാമിന്നിങ്സില്‍ വിക്കറ്റ് നഷ്ടമാവാതെ 21 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ ഡേവിഡ് വാര്‍ണര്‍ 20 റണ്‍സുമായി ക്രീസിലുണ്ട്. പത്തു വിക്കറ്റ് കൈയിലിരിേക്ക, ഓസീസ് മൊത്തം 54 റണ്‍സിന് മുന്നിലാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2021 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India-Australia| വിസ്മയം ഒരുക്കി താക്കൂർ –സുന്ദർ സഖ്യം; ഏഴാം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റി