ആദ്യപകുതി അവസാനിക്കാനിരിക്കെയായിരുന്നു ബെംഗളൂരുവിനു വേണ്ടി നായകന്റെ ഇരട്ട ഗോളുകള്‍. 41 ാമം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ താരം 43 ാം മിനുട്ടിലും നേട്ടം ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച കളിച്ചെങ്കിലും ബെംഗളൂരു തന്നെയാണ് വീണ്ടും ലക്ഷ്യം കണ്ടത്. ബോക്‌സിനു പുറത്ത് നിന്ന് മികു ഉഗ്രന്‍ വോളിയിലൂടെ പൂനെ വല കുലുക്കുകയായിരുന്നു.
'ലോക ചാമ്പ്യന്മാര്‍ ഇന്നെവിടെ?'; 2011 ലോകക്കപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്
advertisement
മത്സരത്തില്‍ 51 ശതമാനം ബോള്‍ പൊസഷന്‍ നേടാനായെങ്കിലും ലക്ഷ്യം കാണാന്‍ പൂനെയ്ക്ക് കഴിയാതെ പോയി. ആറ് ഷോട്ടുകളായിരുന്നു പൂനെ ലക്ഷ്യത്തിലേക്ക ഉതിര്‍ത്ത്. ബെംഗളൂരു അഞ്ചെണ്ണവും. രണ്ട് ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും മത്സരത്തോടെ ബെംഗളൂരുവിന് കഴിഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2018 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ബെംഗളൂരു മൂന്നടിച്ചു, തലപൊക്കാനാകാതെ പൂനെ'; ഛേത്രിയുടെ മികവില്‍ വീണ്ടും ബെംഗളൂരു