”നെയ്മറിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ സങ്കടം തോന്നുന്ന കാര്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ബ്രസീലിനും നിരാശയുണ്ടാകാം. പക്ഷേ, അവരുടെ ടീമിൽ ഒരുപാട് പ്രതിഭകളുണ്ട്. പരിക്കു പറ്റി അദ്ദേഹം ടീമിൽ നിന്ന് പുറത്തുപോയപ്പോഴും അതൊന്നും അവരെ ബാധിച്ചില്ല. അക്കാര്യം നിങ്ങൾ കണ്ടതാണ്. അവർ മികച്ച കഴിവോടെയും മികച്ച വേഗതയോടെയും കളിച്ചു”, സ്‌പോർട്‌സ് 18 ന്റെ വിസ മാച്ച് സെന്റർ ഷോയിൽ റൂണി പറഞ്ഞു.
advertisement
എന്നാൽ നെയ്മറിനു പകരം ടീമിൽ ആരു വന്നാലും അദ്ദേഹത്തിനു സമാനമായ പ്രകടം കാഴ്ച വെയ്ക്കാനാകില്ലെന്ന് പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ലൂയിസ് ഫിഗോ അഭിപ്രായപ്പെടുന്നു.
നെയ്മറിനെ കൂടാതെ ബ്രസീൽ താരം താരം ഡാനിലോയ്ക്കും കണങ്കാലിലെ പരിക്കു കാരണം സ്വിറ്റ്‌സർലൻഡിനെതിരായ മത്സരം നഷ്ടമാകും.
Also Read- ‘ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധം’; സമസ്ത ഇ കെ വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും
ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീൽ താരം നെയ്മറിനുണ്ടായ പരിക്കിന്റെ ആശങ്കയിലാണ് ടീമും ആരാധകരും. 2014 ലോകകപ്പിൽ കൊളംബിയയ്ക്കെതിരായ മത്സരത്തിൽ നെയ്മര്‍ പരിക്കേറ്റ് പുറത്തായതാണ് ബ്രസീല്‍ ആരാധകര്‍ ഇപ്പോൾ ഓർക്കുന്നത്. നീര് വന്ന കാലുമായി നിൽക്കുന്ന നെയ്മറിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 79 -ാം മിനുട്ടില്‍ ഫൗളിനെ തുടർന്ന് വീണ നെയ്മറിനു പകരം 80 -ാം മിനിറ്റില്‍ ആന്റണി കളത്തില്‍ ഇറങ്ങുകയായിരുന്നു. ഖത്തറിൽ ആദ്യ മത്സരത്തിൽ തന്നെ കാര്യങ്ങൾ ആരാധകരുടേയും ടീമിന്റേയും പ്രതീക്ഷയ്ക്കൊത്ത് അനുകൂലമായെങ്കിലും നെയ്മറിന്റെ പരിക്ക് തിരിച്ചടിയായേക്കും എന്നാണ് ആരാധകരിൽ പലരും കരുതുന്നത്.
നിരവധി തവണ പരിക്കേറ്റ വലതുകാലിന് തന്നെയാണ് ഇക്കുറിയും നെയ്മറിന് പരിക്കേറ്റത്. കരഞ്ഞു കൊണ്ട് കളംവിടുന്ന നെയ്മറിന്റെ ദൃശ്യങ്ങൾ വിജയത്തിലും ആരാധകർക്ക് വേദനയായിരിക്കുകയാണ്.
2014 ലെ ഫുട്ബോൾ ലോകകപ്പിൽ നെയ്മര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. അന്ന് കൊളംബിയയ്ക്കെതിരായ മത്സരത്തിൽ 88 -ാം മിനുട്ടിലായിരുന്നു പരിക്കേറ്റത്. ക്വാർട്ടറിൽ കൊളംബിയയെ പരാജയപ്പെടുത്തിയെങ്കിലും സെമിയിൽ ജർമനിയോട് 7-1ന് ദയനീമായി പരാജയപ്പെട്ടു.